Film News

സണ്ണി വെയ്ൻ, അനന്യ, ഗ്രേസ് ആന്റണി എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം; ടൈറ്റിൽ ഒക്ടോബർ 15ന് പുറത്തിറങ്ങും

vellam

സണ്ണി വെയ്ൻ നായകനായി എത്തുന്ന പുതിയ സിനിമയുടെ ടൈറ്റിൽ വിജയദശമി ദിനമായ ഒക്ടോബർ പതിനഞ്ചിന് പുറത്തിറക്കും. സണ്ണി വെയ്നൊപ്പം അനന്യ, ഗ്രേസ് ആന്റണി, അലൻസിയാർ ലോപ്പസ് എന്നിവർ സിനിമയിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും മജു ആണ്. വെള്ളം സിനിമയുടെ നിർമാതാക്കളായ ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്‌കുട്ടി മഠത്തിലും രഞ്ജിത്
മണമ്പ്രക്കാട്ടും സണ്ണി വെയ്ന്റെ ഉടമസ്ഥതയിലുള്ള സണ്ണി വെയ്ൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

സണ്ണി വെയ്ൻ, അലൻസിയാർ, അനന്യ, ഗ്രേസ് ആന്റണി എന്നിവരെ കൂടാതെ പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപത് കൃഷ്ണ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. സിനിമയുടെ തിരക്കഥ ആർ ജയകുമാറും മജോയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തിലുള്ള കഥ പറയുന്നതാണ് സിനിമ.

 

 

ഛായാഗ്രഹണം: പപ്പു, വിനോദ് ഇല്ലമ്പള്ളി; എഡിറ്റർ: കിരൺ ദാസ്; സംഗീതം: ഡോൺ വിൻസെന്റ്; സിങ്ക് സൗണ്ട്: അജയൻ അടാട്ട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ദീപു ജി. പണിക്കർ, മേക്കപ്പ്: റോണെക്സ് സേവ്യർ; ആർട്ട്: കൃപേഷ് അയ്യപ്പൻകുട്ടി; കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂർ; സംഘട്ടനം: പ്രഭു; പ്രൊഡക്ഷൻ ഡിസൈനർ: ദീപക് പരമേശ്വരൻ; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രസാദ്; ലൊക്കേഷൻ മാനേജർ: സുരേഷ്; സ്റ്റിൽസ്: റിച്ചാർഡ്; ഡിസൈൻസ്: ഓൾഡ് മങ്ക്സ്; പി.ആർ.ഒ: മഞ്ജു ഗോപിനാഥ്. ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ പുരോഗമിക്കുകയാണ്.

 

Back to top button