Film News

വിശന്നാൽ നമ്മൾ ആഹാരം കഴിക്കില്ലേ ? അതുപോലെ തന്നെ ആണ് ലൈംഗീകതയും….

ജന്മം കൊണ്ട് മലയാളി ആണെങ്കിലും ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരങ്ങളിൽ ഒരാൾ ആണ് വിദ്യ ബാലൻ. പാലക്കാട്ടുകാരിയാണെങ്കിലും ഇപ്പോൾ ബോളിവുഡിന്റെ ദത്തുപുത്രിയാണ് താരം. ബംഗാളി ചിത്രത്തിൽ കൂടിയാണ് താരം സിനിമയിലേക്ക് എത്തിയതെങ്കിലും അധികം വൈകാതെ തന്നെ ബോളിവുഡിലേക്ക് എത്തുകയായിരുന്നു.

ഇന്ന് രാജ്യമെമ്പാടും ആരാധകർ ഉള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് വിദ്യ ബാലൻ. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. അവയെല്ലാം തന്നെ മികച്ച വിജയവും കാഴ്ച വെച്ചവയാണ്. തന്റെ മനസ്സിലുള്ള ആശയങ്ങൾ യാധൊരു പേടിയും  കൂടാതെ തുറന്ന് പറയാൻ താരത്തിന് ഒരു മടിയും ഇല്ല. അങ്ങനെ തുറന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ചിലതൊക്കെ ചർച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു.

അടുത്തിടെ ഒരു അഭിമുഖത്തിൽ താരം ഭാരതീയ സംസ്ക്കാരത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽചർച്ചയായിരിക്കുകയാണ്.
വിശപ്പ് പോലെ തന്നെ മനുഷ്യന് അത്യാവിശ്യമായ ഒരു വികാരം തന്നെയാണ് ലൈംഗീകത. എന്നാൽ അതിനെ പറ്റി തുറന്ന് സംസാരിക്കാൻ ആളുകൾ തയാറാകുന്നില്ല. എന്ത് കൊണ്ടാണ് അതിനെ കുറിച്ച് തുറന്നു സംസാരിക്കുവാൻ ആളുകൾ മടികാണിക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും മനുഷ്യന്റെ മറ്റൊരു വിശപ്പ് തന്നെയാണ് അതെന്നുമാണ് അഭിമുഖത്തിൽ താരം പറഞ്ഞത്. വിവാഹത്തിന് ശേഷം മാത്രമേ ലൈംഗീക ബന്ധത്തിൽ ഏർപ്പെടാവു എന്ന ഭാരതീയ സംസ്ക്കാരം തെറ്റാണെന്ന തരത്തിൽ ആണ് താരം അഭിമുഖത്തിൽ പറഞ്ഞത്. ഈ അഭിമുഖം വളരെ പെട്ടന്ന് തന്നെ ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ്. താരത്തിന്റെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ എത്തിയിട്ടുണ്ട്.

കൂടാതെ താൻ അനുഭവിച്ച body shamingne കുറിച്ചും times of indiaക്കു നൽകിയ അഭിമുഖത്തിൽ വിദ്യ തുറന്നു പറഞ്ഞു. ഇതു മൂലം ഒരുപാട് കാലം സ്വന്തം ശരീരത്തെ താൻ വെറുത്തിരുന്നുവെന്നും നടി വെളിപ്പെടുത്തി.

സ്വന്തം ശരീരത്തെ സ്‌നേഹിച്ച് മുമ്പോട്ടു പോകുന്നത് എളുപ്പമായിരുന്നില്ല എന്ന് അവർ പറയുന്നു. ഓരോ ദിവസവും താൻ സ്വയം അംഗീകരിച്ചു മുമ്പോട്ടു പോയി. അതോടെ ജനങ്ങളിൽ കൂടുതൽ സ്വീകാര്യയായി. അവർ സ്‌നേഹവും അനുമോദനവും നൽകാൻ തുടങ്ങി- വിദ്യ  പറഞ്ഞു. നിരവധി സ്ത്രീകേന്ദ്രികൃത സിനിമകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്. 2011 ൽ ഡേർട്ടി പിക്ചർ എന്ന സിനിമയിലെ അഭിനയത്തിന് താരത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. ഇത് കൂടാതെ 6 ഫിലിം ഫെയർ അവാർഡും വിദ്യ കരസ്ഥമാക്കിയിട്ടുണ്ട്. പൃഥ്വിരാജ് നായകനായ ഉറുമി എന്ന ചിത്രമാണ്‌ വിദ്യ അഭിനയിക്കുന്ന ആദ്യ മലയാള സിനിമ.  സിനിമയിൽ മാത്രമല്ല, ടെലിവിഷൻ പരിപാടികളിലും തിളങ്ങി നിൽക്കുന്ന താരങ്ങളിൽ ഒരാൾ ആണ് വിദ്യ ബാലൻ.

പരിനീതി എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ വിദ്യാ ബാലൻ  വളരെ പെട്ടന്നു തന്നെ രാജ്യത്തെ തന്നെ മികച്ച നടിമാരിൽ ഒരാളായി മാറി. ദ ഡേട്ടി പിക്ചർ, കഹാനി, ഗുരു, ഭൂൽ ഭുലയ്യ, മിഷൻ മംഗൾ തുടങ്ങിയവയാണ് വിദ്യാബാലന്റെ മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ. ശകുന്തള ദേവിയുടെ biopic anu ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഷെർനിയാണ് വിദ്യയുടെ  up coming project.

Back to top button