Bollywood

വിദ്യാ ബാലന്റെ ‘ഷെര്‍നി’ ഒടിടി റിലീസിനൊരുങ്ങുന്നു

മാധുര്യം തുളുമ്പുന്ന മ്യൂസിക് വീഡിയോകളിലും  അതെ പോലെ തന്നെ  സംഗീത നാടകങ്ങളിലും  അഭിനയിച്ചു കൊണ്ട്  ബോളിവുഡ്  സിനിമാരംഗത്തിലേക്ക് കടന്ന് വന്ന താരസുന്ദരിയാണ്  വിദ്യ ബാലൻ. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് ബോളിവുഡ് സിനിമാ പ്രേഷകരുടെ മനസ്സിൽ  സ്ഥാനം നേടിയ താരമാണ് വിദ്യാ . ഇപ്പോളിതാ ഒടിടി റിലീസിനൊരുങ്ങി വിദ്യാ ബാലന്റെ പുതിയ ചിത്രം ‘ഷെര്‍നി’. താരം ഫോറസ്റ്റ് ഓഫിസറായി വേഷമിടുന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്നത്.

New film
New film

സിനിമ ജൂണില്‍ പ്രേക്ഷകരിലേക്കെത്തും. ആമസോണ്‍ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.അമിത് മസുര്‍കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടി സീരീസും അബുന്‍ഡാന്‍ഡിയ എന്റര്‍ടെയ്മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയില്‍ വിദ്യാ ബാലനൊപ്പം ശരത് സക്സേന, മുകുള്‍ ഛദ്ദ, വിജയ് റാസ്, ഇല അരുണ്‍, ബ്രിജേന്ദ്ര കല, നീരജ് കബി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നേരത്തെ വിദ്യാബാലന്റെ ശകുന്തള ദേവിയും ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിരുന്നു.

Back to top button