Film News

ഈ പ്രണയം എപ്പോൾ മടുക്കുന്നുവോ അപ്പോൾ ഞങ്ങൾ അതിനെപ്പറ്റി ചിന്തിക്കും, ആദ്യമായി നയന്താരയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞു വിഘ്‌നേശ്

തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ എല്ലാം മറികടന്ന് തനിക്ക് സിനിമയില്‍ സ്വന്തമായി ഒരു പേര് നേടി എടുത്തിരിക്കുകയാണ് താരം. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നയന്‍താര.തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ഈ വര്‍ഷം തന്നെ വിവാഹിതയായേക്കുമെന്ന് സൂചന. പലതവണ വിവാഹ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും നയന്‍സും കാമുകന്‍ വിഗ്‌നേഷും ഇതേക്കുറിച്ച്‌ ഇന്നേവരെ പ്രതികരിച്ചിരുന്നില്ല എന്നാല്‍ ഇപ്പോള്‍ ആദ്യമായി വിഗ് നേഷ് തന്റെ വിവാഹ വാര്‍ത്തയോടു പ്രതികരിച്ചിരിക്കുകയാണ്.

പ്രൊഫഷണലായ കാര്യങ്ങള്‍ ചെയ്ത് തീര്‍ത്താല്‍ മാത്രമേ വിവാഹത്തെ കുറിച്ച്‌ ചിന്തിക്കാന്‍ ആവുകയുള്ളു. മാത്രമല്ല ഇപ്പോള്‍ കാര്യങ്ങള്‍ എങ്ങനെയാണോ മുന്നോട്ട് പോവുന്നത് അതില്‍ ഞങ്ങള്‍ സന്തുരഷ്ടരാണ്. പ്രണയ ജീവിതം മടുത്താല്‍ ഉടന്‍തന്നെ വിവാഹം ഉണ്ടാകു. മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഞാനും നയന്‍താരയും 22 തവണ വിവാഹിതരായി.ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്നേഷ് ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

ഇടയ്ക്കിടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ടെങ്കിലും പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ ഒന്നും ഇരുവരും ഔദ്യോഗികമായി ഒന്നും സംസാരിച്ചിട്ടില്ല. സീ അവാര്‍ഡ് സ്വീകരിക്കാനെത്തിയ നയന്‍താര തന്റെ സോഷ്യല്‍ മീഡിയയിലെ ഫൊട്ടോകളെക്കുറിച്ചും വിഘ്നേഷുമായുളള പ്രണയത്തെക്കുറിച്ചും ആദ്യമായി തുറന്നു പറയുകയുണ്ടായി. താന്‍ ഇപ്പോള്‍ വളരെ സന്തോഷത്തിലാണെന്നും അതു തന്റെ മുഖത്തു നിങ്ങള്‍ക്കിപ്പോള്‍ കാണാനാവുന്നുണ്ടെന്നു കരുതുന്നതായും നയന്‍താര പറഞ്ഞിരുന്നു.

ലോക് ഡൗണ്‍ കാലം മുഴുവനും നയന്‍താരയും വിഘ്നേഷും ഒരുമിച്ചാണ് താമസിച്ചിരുന്നത്. നയന്‍താരയെ നായികയാക്കി കാതുവാകുല രെണ്ടു കാതല്‍ എന്ന സിനിമായാണ് വിഗ്നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം.എന്നാൽ പൊതു ഇടങ്ങളിലോ സ്‌റ്റേജ് ഷോകളിലോ അഭിമുഖങ്ങളിലോ അധികം പങ്കെടുക്കില്ല എന്ന് പറഞ്ഞ നിബന്ധനകളില്‍ നയന്‍ മാറ്റം വരുത്തിയിട്ടില്ല. എന്ത് പറഞ്ഞാലും തന്റെ വാക്കുകൾ വളച്ചൊടിക്കുന്നത് കൊണ്ടാണ് താൻ അഭിമുഖങ്ങൾ നൽകാത്തത് എന്ന് നയൻ പറയുന്നു. അത് പോലെ തന്നെ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കും നയന്‍ പോകാറില്ല. സിനിമ നല്ലകാണെങ്കില്‍ ആളുകള്‍ കാണും എന്നാണ് നയന്‍താരയുടെ പക്ഷം..മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ‘നേട്രിക്കണ്ണ്’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നയന്‍താര. ആര്‍‌ജെ ബാലാജി സംവിധാനം ചെയ്യുന്ന ‘മുക്കുത്തി അമ്മന്‍’ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Back to top button