Local News

സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയ വിജയ്.പി.നായരുടെ യൂട്യൂബ് അക്കൗണ്ട് ഡിലീറ്റ് ചെയ്തു

യൂട്യൂബിൽ കൂടി സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയ യൂട്യൂബർ വിജയ് പി നായരുടെ യൂട്യൂബ് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. യൂട്യൂബിൽ കൂടി സ്ത്രീകളെ ഇയാൾ അധിക്ഷേപിച്ചിരുന്നു, ഇതിന്റെ പശ്‌ചാത്തിലാണ് ഇയാളെ അറസ്റ് ചെയ്‍തത്, അറസ്റ്റിനു പിന്നാലെ ഇയാളുടെ യൂട്യൂബ് അക്കൗണ്ടും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. സൈബര്‍സെല്‍​ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന്​ യുട്യൂബാണ്​ അകൗണ്ട്​ തന്നെ ഡിലീറ്റ്​ ആക്കിയത്​​. അശ്ലീല വീഡിയോക്ക്​ താഴെ ഇവ നീക്കം ചെയ്യണമെന്ന്​ നിരവധി പേര്‍ കമന്റ് നല്‍കിയിരുന്നു.

വിജയ് പി നായർ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ പോലും ഇപ്പോൾ യൂട്യൂബിൽ ലഭ്യമല്ല, ഇയാളുടെ വീഡിയോ മറ്റാരെങ്കിലും ഇട്ടിട്ടുണ്ടോ എന്ന് പോലീസ് ചെക്ക് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സോഷ്യല്‍ ആക്ടിവിസ്റ്റ് ദിയാ സന , ശ്രീലക്ഷ്മി എന്നിവര്‍ചേര്‍ന്ന് സ്ത്രീകള്‍ക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി വീട്ടില്‍ എത്തി വിജയ് പി. നായരെ കയ്യേറ്റം ചെയ്‌തത്‌ .

സ്ത്രീകളെ അവഹേളിച്ചുകൊണ്ട് നിരന്തരം പോസ്റ്റുകള്‍ ഇറക്കിയതില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടാക്കാത്തതിനെത്തുടര്‍ന്നാണ് ഭാഗ്യലക്ഷ്മിയും സംഘവും നേരിട്ടെത്തി വിജയ് പി. നായരുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തത്. സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെ പിന്തുണച്ചുകൊണ്ട് വനിതാകമ്മീഷനടക്കം രംഗത്തെത്തിയിരുന്നു.

സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് തമ്ബാനൂര്‍, മ്യൂസിയം പോലീസ് സ്റ്റേഷനുകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത ആള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 364 എ (1), 509, കേരളാ പോലീസ് ആക്റ്റ് 120 (ഒ) എന്നീ വകുപ്പുകളാണ് ചുമത്തിയത്.

Back to top button