Film News

ദളപതിയുടെ മകനുമായി  അൽഫോൻസ്  പുത്രൻ  ചിത്രം!!

തമിഴ് സൂപ്പർതാരം വിജയ് നായകനാകുന്ന പുതിയ ചിത്രം “ബീസ്റ്റ്” ഏപ്രിൽ 13-ന് ലോകമെമ്പാടും റിലീസ് തയ്യാറെടുക്കുകയാണ്. ചിത്രത്തിൻറെ പ്രചാരണാർത്ഥം 10 വർഷത്തെ ഇടവേളക്ക് ശേഷം വിജയ് ഒരു ടെലിവിഷൻ അഭിമുഖവും ആയി രംഗത്ത് വന്നിരിക്കുകയാണ്. സൺ ടിവി യിൽ ചിത്രത്തിന്റെ സംവിധായകൻ കൂടിയായ നെൽസൻ ആയിരുന്നു വിജയിയെ അഭിമുഖം ചെയ്തത്.എന്നാൽ ആ സന്തോഷത്തിന്റെ കൂടെ മറ്റൊരു സന്തോഷം വന്നിരിക്കുകയാണ് ദളപതിയുടെ ജീവിതത്തിൽ . എന്താകും അത് … വേറെ ഒന്നും അല്ല തന്റെ മകനുമായുള്ള ചിത്രത്തിന് അൽഫോൻസ് പുത്രൻ ഒരുക്കുകയാണ്. തൻറെ ആഗ്രഹങ്ങൾ ഒരിക്കലും മകനിൽ അടിച്ചേൽപ്പിക്കുക ഇല്ല എന്നും അവരുടെ താൽപര്യത്തിന് വിടുകയാണെന്നും എന്തെങ്കിലും സഹായം ചെയ്തു കൊടുക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ ഉറപ്പായും ഒരു അച്ഛനായി അവിടെ ഉണ്ടാവുമെന്നും വിജയ് പറയുന്നു.

വിജയുടെ മകൻ സഞ്ജയിനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമ പ്രവേശത്തിനെക്കുറിച്ചും നെൽസൻ ചോദിക്കുകയുണ്ടായിരുന്നു. വമ്പൻ വിജയമായ പ്രേമം സംവിധാനം ചെയ്ത മലയാളത്തിലെ ഹിറ്റ്മേക്കർ അൽഫോൺസ് പുത്രൻ ഒരിക്കൽ തന്നെ സമീപിക്കുകയുണ്ടായെന്നു വിജയ് പറഞ്ഞു, തന്നോട് കഥപറയാൻ ആണെന്ന് വിചാരിച്ചിരിക്കുമ്പോൾ അദ്ദേഹം തന്നെ മകനെ വെച്ചായിരുന്നു ചിത്രം ഉദ്ദേശിച്ചിരുന്നത്.കഥ കേട്ട ഉടൻ തന്നെ എനിക്ക് വളരെയധികം ആഗ്രഹമുണ്ടായിരുന്നു ആ ചിത്രം സഞ്ജയ് ചിത്രം ചെയ്യണമെന്ന്. അതുകൊണ്ടുതന്നെ സഞ്ജയോട് ഞാൻ കാര്യം അവതരിപ്പിച്ചു. പക്ഷെ രണ്ടു വർഷത്തിനു ശേഷം നോക്കാം എന്നായിരുന്നു മകൻറെ മറുപടി, താരം കൂട്ടിച്ചേർത്തു.എന്തിരുന്നാലും വിജയുടെ മറുപടിയിൽ ആരാധകർ ആവേശത്തിലാണ്, രണ്ടുവർഷത്തിനുശേഷം അൽഫോൻസ് പുത്രൻ ചിത്രം പരിഗണിക്കാമെന്ന സഞ്ജയുടെ വാക്ക് തന്നെയാണ് പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരിക്കുന്നത്.

Back to top button