Film News

തനിക്കിഷ്ടമല്ലാത്ത വേഷം മണിച്ചിത്രത്താഴിലെ ശ്രീദേവിയുടെ കാരണം വെളിപ്പെടുത്തി വിനയപ്രസാദ്!!

വിനയ് പ്രസാദ് എന്ന് പറയുമ്പോൾ താരത്തിന്റെ ‘മണിച്ചിത്രത്താഴ്’ ലെ ശ്രീദേവി എന്ന വേഷം ആയിരിക്കും മലയാളികൾക്കു എന്നും ഓർമ്മ  വരുന്നത്. ഈ ചിത്രത്തിൽ  ഗംഗയെ  രക്ഷിക്കുന്നതിനു വേണ്ടി ഡോ . സണ്ണിയെ സഹായിച്ച ഒരേ ഒരു വ്യക്തി  ശ്രീദവി എന്ന കഥാപാത്രം ആയിരുന്നു. എന്നാൽ തനിക്കു ശ്രീദേവി എന്ന കഥാപത്രം ഇഷ്ടപ്പെട്ടില്ല എന്നും താരം പറയുന്ന. വിനയ് പ്രസാദ് ആദ്യമായി ‘പെരും തച്ചൻ’എന്ന സിനിമയിൽ ആയിരുന്നു രംഗപ്രവേശം ചെയ്യ്തിരുന്നത്. അതിൽ നെടുമുടിയുടെ ഭാര്യ വേഷത്തിൽ ആയിരുന്നു എന്നാൽ പിന്നീട് നെടുമുടിയുടെ മകളായി മണിച്ചിത്രത്താഴിലും വിനയ് പ്രസാദ് അഭിനയിച്ചു.


കന്നഡയിലെ ഒരു ഷോയിൽ വെച്ചാണ് താൻ മോഹൻലാലിനെ കാണുന്നതും അപ്പോൾ അദ്ദേഹം ചോദിച്ചു മലയാള സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം ഉണ്ടോ. ഉണ്ടെന്നു ഞാൻ പറഞ്ഞു ,കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഫാസിൽ സാർ എന്നെ വിളിച്ചു, എന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടോ എന്ന്,കൂടതെ ലാൽ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും പറയുന്നു. എനിക്ക് വലിയ സന്തോഷം തോന്നി ഞാൻ ഓക്കേ ആണെന്നും പറഞ്ഞു.എന്നാൽ ഷൂട്ടിങ്ങിനു ചെന്ന് കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് ശ്രീദേവി എന്ന വേഷം വേണ്ടായിരുന്നു എന്ന് തോന്നി.


കാരണം ഒരു ചെറിയ വേഷം മാത്രം ആയിരുന്നു അത് അവിടെ ഗംഗക്ക് ആയിരുന്നു പ്രാധന്യം തോന്നിയത്. എനിക്ക് വല്ലാതെ ദേഷ്യം വന്നു, തനിക്കു ആ സമയം നല്ല നല്ല വേഷങ്ങൾ ചെയ്യ്തുകൊണ്ടിരിക്കുന്ന സമയം എന്നാൽ മണിചിത്രത്തിലെ വേഷം വളരെ ചെറുതായി എനിക്ക് തോന്നി. പക്ഷെ എനിക്ക് കുറച്ചു അഭിനയിച്ചു കഴിഞ്ഞപ്പോൾ മനസിലായി ശ്രീദേവി എന്ന വേഷത്തിന്റെ പ്രാധാന്യം. ചിത്രത്തിന്റെ ക്ലൈമാക്സിൽ പോലും എന്നെ തന്നെ എനിക്ക് അത്ഭുതം ആയി തീർന്നു വിനയ് പ്രസാദ് പറയുന്നു.

Back to top button