‘ഇത് സിനിമയാണ്, കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും’, അന്നയാൾ എന്നോട് പറഞ്ഞത്..
തന്റെ ജീവിതത്തിൽ ഉണ്ടായ മോശം അനുഭവത്തെ കുറിച്ച് മനസുതുറന്നു വിന്തുജ വിക്രമൻ!

ഏഷ്യാനെറ്റിൽ വിജയകരമായി മുന്നേറിക്കൊണ്ടിരുന്ന ജനപ്രീയ പരമ്പരയായിരുന്നു ചന്ദനമഴ. പരമ്പരയിലെ അമൃത എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു പ്രേഷകരുടെ ഭാഗത്തു നിന്നും ലഭിച്ചിരുന്നത്. സീരിയലിൽ അമൃത എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചിരുന്നത് മേഘ്‌ന വിൻസെന്റ് ആയിരുന്നു. എന്നാൽ മേഘ്ന പരമ്പരയിൽ നിന്നും പിന്മാറിയതോടെ പ്രേക്ഷകരും സീരിയലിന്റെ അണിയറ പ്രവർത്തകരും ആകെ വിഷമത്തിൽ ആയിരുന്നു. മേഘ്നയെ അമൃതയായി ഉൾകൊണ്ട പ്രേക്ഷകർക്ക് പുതിയതായി എത്തുന്ന താരത്തെ ആ സ്ഥാനത്തേക്ക് ഉൾക്കൊള്ളാൻ കഴിയുമോ എന്ന സംശയമായിരുന്നു അണിയറ പ്രവർത്തകരെ അലട്ടിയിരുന്നത്. എന്നാൽ പുതിയതായി എത്തിയ നായിക വളരെ പെട്ടന്നാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്.
വിന്ദുജ വിക്രമൻ ആയിരുന്നു അമൃതയായി മേഘ്‌നയ്ക്ക് ശേഷം ചന്ദനമഴയിലെ തിളങ്ങിയത്. കഥാപാത്രത്തിന്റെ മാറ്റ് നഷ്ടപ്പെടുത്താതെ തന്നെ അമൃതയെന്ന കഥാപാത്രത്തെ മുന്നോട്ട് കൊണ്ടുപോകാൻ വിന്ദുജയ്ക്ക് കഴിഞ്ഞു. ഇപ്പോഴിതാ താരം സിനിമയിൽ നിന്നും ഉണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. സീരിയലിൽ ശ്രദ്ധ നേടിയതോടെ സിനിമയിൽ നിന്നും അവസരം ലഭിച്ചിരുന്നുവെന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
ഒരിക്കൽ എനിക്ക് ഒരു ഫോൺ കോൾ വന്നിരുന്നു. സിനിമയിലേക്കുള്ള ക്ഷണം എന്ന പേരിലാണ് അപ്പുറത്തെ സൈഡിൽ നിന്നും സംസാരിച്ചത്. അങ്ങനെ ഒരു സിനിമ ഉണ്ടോ എന്ന് പോലും എനിക്ക് ഉറപ്പില്ല, കാരണത്തെ സിനിമയെ കുറിച്ച് കൂടുതൽ ഒന്നും അയാൾ എന്നോട് സംസാരിച്ചിരുന്നില്ല. അഭിനയിക്കുമ്പോൾ കുറച്ചൊക്കെ അഡ്ജസ്റ്റ്‌മെന്റ് ഒക്കെ ചെയ്യേണ്ടി വരുമെന്നും പണം ഒരു പ്രശ്നമേ അല്ല എന്നുമാണ് അയാൾ എന്നോട് പറഞ്ഞത്. ഞാൻ അപ്പോൾ തന്നെ നോ പറഞ്ഞു ഫോൺ കട്ട് ചെയ്തു. സിനിമ ആയത് കൊണ്ടും പണം ഒരു പ്രശ്നം അല്ല എന്ന് പറയുന്നതുകൊണ്ടും അങ്ങനൊക്കെ അഡ്ജസ്റ്റ് ചെയ്യുന്ന പെൺകുട്ടികൾ ഉണ്ടോ എന്ന് പോലും എനിക്ക് സംശയം ആണ്.