Malayalam Article

ഈ മുടി എനിക്ക് തന്ന ചീത്തപ്പേര് ചെറുതൊന്നുമല്ല, മുടി വളർത്തിയാൽ കഞ്ചാവ് ആണെന്നാണ് എല്ലാവരുടെയും വിശ്വാസം !! വൈറലായി കുറിപ്പ്

ഇപ്പോഴത്തെ ജനറേഷന് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് മുടിവളർത്തൽ, വ്യത്യസ്ത രീതിയിൽ മുടി വളർത്തി കൊണ്ട് നടക്കുന്നത് എല്ലാവര്ക്കും വളരെ ഇഷ്ടമാണ്, മുടി വളർത്തിയതിന്റെ പേരിൽ താൻ കേട്ട പരിഹാസങ്ങളെക്കുറിച്ചും അപവാദങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് ഒരു യുവാവ് തന്റെ ഫേസ്ബുക്കിൽ കൂടി

യുവാവിന്റെ കുറിപ്പ് വായിക്കാം

നാട്ടുകാരുടേം വീട്ടുകാരുടേം കൂട്ടുകാരുടേം സ്നേഹിക്കുന്ന പെണ്ണിന്റെ സപ്പോർട്ടും ഒന്നുമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ആണ് മുടി വളർത്തിയത്, എല്ലായിടത്തു നിന്നും കളിയാക്കലും,കുറ്റം പറച്ചിലുകൾ മാത്രമേ കേട്ടിട്ടുള്ളു.. എന്നാൽ എന്റെ ഇഷ്ടങ്ങളെ മാത്രം സ്നേഹിച്ച ചിലർ ഉണ്ടായിരുന്നു….. പെങ്ങളും, ഒന്ന് രണ്ട് ഉറ്റ സുഹൃത്തുക്കളും, ചില കസിൻസും മാത്രം.. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന കാര്യമാണ് മുടി നീട്ടി വളർത്താൻ സാധിക്കുക എന്നത്..
ഇനി ഒരു കഥ പറയട്ടെ.. മുഴുവൻ വായിക്കാൻ സമയം കണ്ടെത്തണം

എന്റെ കുട്ടിക്കാലത്ത് മുടി നീട്ടി വളർത്തിയ #MichaelJackson ഒരു ഹരം ആയിരുന്നു.. പിന്നീട് ആ ഹരം ഇന്ത്യൻ ക്രിക്കറ്റിലേക്ക് മുടി നീട്ടി വളർത്തിയ ഒരു റാഞ്ചിക്കാാരൻ പയ്യനിലേക്ക് ചേക്കേറി MS Dhoni.. പിന്നെ അങ്ങേരുടെ കാലമായിരുന്നു എന്റെ മുടിയുടെ വളർച്ചയുടേം.. ചെറിയ പ്രായത്തിൽ മുടി വളർത്താൻ എന്റെ വീട്ടിൽ പോയിട്ട് ഒരാളുടേം വീടുകളിൽ സമ്മതിക്കുന്ന കാലഘട്ടം ആയിരുന്നില്ല.. 10ആം തരത്തിൽ പഠിക്കുന്ന സമയത്തും അച്ചാച്ചൻ കൊണ്ടുപോയി ആണ് മുടി വെട്ടിച്ചിരുന്നത്, കാഞ്ഞിരപ്പള്ളി #Roseland ആയിരുന്നു അന്നത്തെ മിക്കവരുടേം ഹെയർസ്റ്റൈലിസ്റ്റ്, #മാർട്ടിൻ ചേട്ടന്റെ കടയുടെ സൈഡിൽ ഉള്ളത്..
മുടി തീർത്തും പറ്റ വെട്ടുക എന്നുള്ള പ്രക്രിയ ആണ് അന്ന് അച്ചാച്ചൻ നടത്തി പോന്നിരുന്നത്,പുതിയ ഫാഷനൊ, ഒന്നും സമ്മതിച്ചിരുന്നില്ല..അന്നും #Navycut, #mushroomcut ഇതൊക്കെ നില നിന്നിരുന്ന കാലമാണ്, അങ്ങനെ ഒകെയുള്ള style പരീക്ഷിക്കാൻ ആഗ്രഹം ഉണ്ടാകാൻ പോലും പാടില്ലാത്ത കാലഘട്ടം ആയിരുന്നു..( സാഡ് BGM )..

അങ്ങനെ #StDominics ൽplus1ൽ പഠിക്കുന്ന സമയം, ഒറ്റയ്ക്ക് മുടി വെട്ടാൻ ഒക്കെ വിട്ടു തുടങ്ങി, ഒരിക്കൽ ഞാൻ #Navycut ഉം ചെയ്തു വീട്ടിലേക്കു തിരിച്ചു, കടയിൽ നിന്ന് ഇറങ്ങുമ്പോൾ എന്നേക്കാൾ ഉറപ്പോടെ മുടി വെട്ടിയ ചേട്ടൻ പറഞ്ഞു, ‘തിരിച്ചു വരുമോ’? ‘അച്ചാച്ചൻ ഓടിക്കുമോ’ എന്നൊക്കെ? അതൊക്കെ പണ്ട് എന്നുള്ള മട്ടിൽ ഞാൻ പുച്ഛിച്ചു നടന്നിറങ്ങി.. വർഷങ്ങൾ ആയി അപ്പനെ അറിയുന്ന ചേട്ടൻ ആണല്ലോ, പറഞ്ഞു പോകും, സ്വാഭാവികം! അങ്ങേരുടെ കരിന്നാക്കാണോ എന്ന് ഇനിയും പിടികിട്ടിയിട്ടില്ല, പോകുന്നതും തിരിച്ചു കടയിൽ വരാൻ ഒരു 20മിനിറ്റ് എടുത്ത് കാണും, ഞാൻ കടയിൽ കേറിയതും പുള്ളി സീറ്റ്‌ റെഡി ആക്കി #Typicalപറ്റ വെട്ടൽ ആരംഭിച്ചു! വെട്ടിയൊതുക്കി പൊന്തൻ മാട സ്റ്റൈൽ ആക്കി.. ആഹാ

അങ്ങനെ അടുത്ത അവധിക്കാലം വന്നു, ഒരുവിധം സമ്മതം വാങ്ങി വീണ്ടും #Navycut ൽ എത്തി.. ഇത്തവണ ഞാൻ ഉറപ്പിച്ചിരുന്നു, ഇനി ഒരു മടക്കം പറ്റ വെട്ടലിലേക്ക് ഉണ്ടാവരുത് എന്ന്. എന്റെ മുഖം കണ്ട് ഏതാണ്ട് ചേട്ടനും ഉറപ്പിച്ചിരുന്നു.. ഇനി പറ്റ വെട്ടൽ എന്റെ ഓർമ്മയിൽ ഉണ്ടാവല്ലേ എന്നുള്ള പ്രാർത്ഥനയിൽ ഞാൻ കട വീട്ടിറങ്ങി.. എന്തെന്നില്ലാത്ത സന്തോഷം അന്ന് തോന്നിയിരുന്നു.. പിന്നീട് അങ്ങോട്ട് മുടിയിൽ ഓരോ പരീക്ഷണങ്ങൾ ഞാൻ കാണിച്ചു തുടങ്ങി, #Navycut ഉം കൂടെ രണ്ട് സൈഡിലും ഓരോ വരയും, അങ്ങനെ പലതും…
അങ്ങനെ ആദ്യമായി അൽപ്പം എങ്കിലും മുടി നീണ്ടത് plus2il പഠിക്കുന്ന സമയത്താണ്, #സാബു സാറിന്റെ discipline ബുക്കിൽ വരെ പേരും വീണു.. നിർബന്ധത്താൽ മുടി അന്ന് മുറിക്കേണ്ടിയും വന്നു..

പിന്നീട് കോളേജിലും മുടിയിലെ പരീക്ഷണങ്ങളും, നീട്ടി വളർത്തലും തുടർന്നു.. കോളേജിൽ മുടി വളർത്തുന്നത് വല്ല്യ കോളിളക്കം ആയില്ല.. അങ്ങനെ അതും അവസാനിച്ചു..

സ്കൂളും കോളേജും അവസാനിക്കുന്നിടത്തു നിന്ന് ജീവിതം ആരംഭിക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അക്ഷരാർത്ഥത്തിൽ അത് സത്യമായി.. പിന്നീട് ഒരിക്കൽ പോലും മുടി നീണ്ടിട്ടില്ല, നീട്ടാൻ അനുവദിച്ചിട്ടില്ല അല്ലെങ്കിൽ താല്പര്യം ഞാൻ കാണിച്ചിട്ടില്ല എന്നും പറയാം..
“മറ്റൊരാൾക്ക്‌ നമ്മുടെ ജീവിതത്തിൽ പ്രധാന സ്ഥാനം കൊടുക്കുമ്പോൾ നാം ജീവിക്കുന്നത് അവർക്കുവേണ്ടി കൂടിയാണ്”.. അങ്ങനെ ഫോട്ടോഗ്രഫി ജീവിതത്തിന്റെ ഭാഗമായത് മുതൽ വീണ്ടും എന്റെ ഉള്ളിലെ മുടിയൻ ഉണരുകയായി. 4വർഷം ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ആയി തുടർന്നു, ഓഫീസ് എന്നൊരു മോഹം സഭലമായത് 13th സെപ്റ്റംബർ 2018ൽ ആണ്..ലേശം മുടി നീണ്ടു തുടങ്ങിയ അവസ്ഥ, അന്ന് ഒരു നേർച്ച പോലെ ആഗ്രഹിച്ചു എന്റെ മുടി കുറച്ചു നാൾ വളർത്തി ക്യാൻസർ മൂലം മുടി നഷ്ടമായവർക്ക് #donate ചെയ്യണമെന്ന്.. എന്റെ ഉള്ളിലെ ഇഷ്ട്ടം ആരോടും പറയാനും പോയില്ല, അറിയിക്കാൻ താല്പര്യം ഇല്ലായിരുന്നു എന്നുള്ളത് സത്യം.. അത് അങ്ങനെ വളർന്നു വളർന്നു ഒരു പെൺകുട്ടിയുടെ മുടി പോലെ കൊണ്ട് നടന്നു ഞാൻ..ആരും കണ്ടാൽ ഒന്ന് നോക്കും, പെണ്ണാണോ എന്ന മട്ടിൽ ( അല്ലെ ചാക്കോച്ചാ )
2വർഷം ഞാൻ മുടി വളർത്തി..പഴി പറച്ചിലും,കുടുംബത്തിൽ ഒരാളും ഇങ്ങനെ നടന്നിട്ടില്ല എന്നുള്ള ബന്ധുക്കളുടെ പറച്ചിൽ വേറെയും, അന്നത്തെ 10ആം തരത്തിലെ പയ്യൻ അല്ല ഇവൻ എന്ന് ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് ആവാം അച്ചാച്ചൻ മുടി വെട്ടുന്നില്ലേ എന്നുള്ള ചോദ്യം മറന്നു പോയിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു..

സ്വന്തം മക്കളുടെ കാര്യത്തിൽ ഇടപെടുന്നതിലും താല്പര്യം ചിലർക്ക് എന്റെ മുടിയുടെ കാര്യത്തിൽ ഉണ്ടായിരുന്നതായി മനസിലായിട്ടുണ്ട്.. കഞ്ചാവ് ആണോ ഇവൻ എന്ന രീതിയിൽ ഉള്ള ഓരോ ക്ണാപ്പന്മാരുടെ നോട്ടവും, കുറ്റം പറയാൻ പറ്റില്ല കേട്ടോ കാരണം മുടി വളർന്ന പോലെ താടിയും അങ്ങ് വളർന്നിരുന്നു..

പല പേരുകളിൽ അറിയപ്പെടാനും തുടങ്ങിയിരുന്നു..
“അന്തിക്രിസ്തു,മുടിയൻ,ഈശോ,ഭീകരൻ,റൗഡി, എന്നിങ്ങനെ ഞാനും കേട്ടു..ഇതിൽ എനിക്ക് ഏറെ ഇഷ്ട്ടം തോന്നിയത് ‘ഈശോയെ പോലെ’ ( വിശ്വാസികൾക്ക് കുരു പൊട്ടും അറിയാം മാമനോട് ഒന്നും തോന്നല്ലേ ) ഉണ്ട് എന്നുള്ള പറച്ചിൽ ആയിരുന്നു..#LoveYouJesus
ആരെന്തു പറഞ്ഞാലും നമ്മുക്ക് നല്ലത് എന്ന് തോന്നുന്നത് ചെയുക, ഭയം ഒഴിവാക്കുക. അങ്ങനെ പ്രതീക്ഷിക്കാത്ത നേരത്ത്, ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനം അറിയാനായി, കൃത്യം പറഞാൽ “5th ഓഗസ്റ്റ്‌ 2020ൽ ഞാൻ മുടി മുറിച്ചു”. മുടിയുടെ നീളം 30സിഎം അടുത്ത് ഉണ്ടായിരുന്നു..
ചങ്ങനാശ്ശേരി ചെത്തിപുഴയിൽ സ്ഥിതി ചെയ്യുന്ന CMI Congregation നടത്തി വരുന്ന #Sargakshethra_Cultural_and_Charitable_Centre” ൽ Hair Donate ചെയ്തു..എന്തെന്നില്ലാത്ത സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു..

NB : ഒരു വ്യക്തിയുടെ സന്തോഷങ്ങളിൽ നമുക്ക് പങ്ക് ചേരാൻ ഉള്ള അവസരം പാഴാക്കാതെ നോക്കൂ..

നാട്ടിൽ ഉള്ള നല്ല മക്കൾ പല കിംവതന്തികളും അടിച്ചിറക്കുന്നതായി മനസ്സിലായി. അതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റിടാം എന്ന് കരുതിയത്, ചിലർക്ക് എങ്കിലും കാര്യം മനസ്സിലാക്കാനും, കുറച്ചു പേർക്കെങ്കിലും മുടി donate ചെയ്യാൻ തോന്നണേ എന്നുള്ള പ്രാർത്ഥനയും മാത്രം.. പറ്റുന്ന എല്ലാരും ഇതൊരു challenge ആയി കാണണേ !! #HAIR_FOR_HOPE

Back to top button