തന്റെ വിവാഹവാർത്ത സ്ഥിതീകരിച്ചു വിഷ്ണു വിശാൽ…….!!

തമിഴിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് വിഷ്ണു വിശാല്‍. വെണ്ണിലാ കബഡി കുഴു, രാക്ഷസന്‍ തുടങ്ങിയ സിനിമകളിലൂടെയാണ് വിഷ്ണു വിശാല്‍ എല്ലാവരുടെയും പ്രിങ്കരനായത്. ആദ്യ ഭാര്യ രജിനി നടരാജുമായി വിവാഹ മോചനം നേടിയ ശേഷമാണ് ബാഡ്മിന്റണ്‍ താരം ജ്വാലഗുട്ടയുമായി വിഷ്ണു പ്രണയത്തിലായത്. സോഷ്യല്‍ മീഡിയയിലൂടെ വിഷ്ണു തന്നെയാണ് മുന്‍പ് ഇക്കാര്യം സ്ഥിരീകരിച്ചത്. അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്ന വിഷ്ണുവും ജ്വാലയും പിന്നീടാണ് പ്രണയത്തിലായത്. ജ്വാലയും വിഷ്ണുവിനെ പോലെ വിവാഹ മോചനം നേടിയതാണ്. ഇരുവരും ഒരുമിച്ചുളള റൊമാന്റിക്ക് ചിത്രങ്ങളെല്ലാം മുന്‍പ് വൈറലായി മാറിയിരുന്നു. വിഷ്ണു തന്‌റെ എല്ലാ കാര്യങ്ങളിലും വലിയ പിന്തുണയാണ് നല്‍കാറുളളതെന്ന് മുന്‍പ് ജ്വാല ഗുട്ട തുറന്നുപറഞ്ഞിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ഇവരുടെ എന്‍ഗേജ്‌മെന്റ് നടന്നത്. എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ ജ്വാലയും വിഷ്ണുവും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു.
അതേസമയം എന്‍ഗേജ്‌മെന്റിന് പിന്നാലെ വിവാഹം ഉടനുണ്ടാകുമെന്നും ജ്വാല അറിയിച്ചു. ഇപ്പോഴിതാ ഇവരുടെ വിവാഹത്തെ കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്. വിഷ്ണു വിശാല്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ആരണ്യ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന ചടങ്ങിനിടെയാണ് വിഷ്ണു തന്‌റെ വിവാഹ കാര്യം അറിയിച്ചത്. ജ്വാലയുമായുളള വിവാഹത്തെ കുറിച്ച് ആദ്യമായാണ് വിഷ്ണു ഒരു പൊതുവേദിയില്‍ വെച്ച് മനസുതുറന്നത്. സിനിമയുടെ ചിത്രീകരണ വേളയില്‍ ജ്വാല വലിയ പിന്തുണയാണ് നല്‍കിയതെന്നും ഇക്കാര്യം നന്ദിയോടെ ഓര്‍മ്മിക്കുന്നു എന്നും വിഷ്ണു പറഞ്ഞു. കൂടാതെ വിവാഹ തിയ്യതി ഉടന്‍ അറിയിക്കുമെന്നും വിഷ്ണു വിശാല്‍ പറഞ്ഞു. മുന്‍പ് ജാലയുമായുളള പ്രണയത്തിന് പിന്നാലെയാണ് വിഷ്ണു ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ വിഷമിപ്പിക്കുന്നതാണെന്നും ജ്വാലയെ കണ്ടുമുട്ടുന്നത് വിവാഹമോചന ശേഷമാണെന്നും വിഷ്ണു പറഞ്ഞു. ജ്വാലയ്ക്ക് മുന്‍പ് അമലാ പോളുമായും വിഷ്ണുവിന്‌റെ പ്രണയ ഗോസിപ്പുകള്‍ വന്നു. എന്നാല്‍ അതിനെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് വിഷ്ണു നല്‍കിയത്. ആദ്യ വിവാഹത്തില്‍ ആര്യന്‍ എന്ന് പേരുളള മകനുണ്ട് വിഷ്ണുവിന്. മുന്‍പ് മകനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചും സോഷ്യല്‍ മീഡിയയില്‍ വിഷ്ണു വിശാല്‍ എത്തിയിരുന്നു. വെണ്ണിലാ കബഡി കുഴുവാണ് വിഷ്ണുവിന്‌റെതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. സിനിമയുടെ വിജയം നടന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. നായക വേഷങ്ങള്‍ക്ക് പുറമെ സഹനടനായും സിനിമകളില്‍ എത്തിയിരുന്നു താരം. അഭിനയത്തിന് പുറമെ നിര്‍മ്മാണ രംഗത്തും തുടക്കം കുറിച്ചു താരം. രാക്ഷസന്‌റെ വിജയം വിഷ്ണു വിശാലിന്‌റെ കരിയറില്‍ വലിയ വഴിത്തിരിവാണുണ്ടാക്കിയത്. രജനീകാന്ത് ഉള്‍പ്പെടെയുളള താരങ്ങളെല്ലാം ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരുന്നു.