ചുമന്ന ചന്ദ്രനെ കാണാനൊരുങ്ങി ലോകം!ഈ വർഷത്തെ ആദ്യ ചന്ദ്ര ഗ്രഹണം ഇന്ന് ദൃശ്യമാകും

ഇന്ന് മെയ് 26 ന് ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം കാണാൻ സാധിക്കും. ബ്ലഡ് മൂൺ അല്ലെങ്കിൽ ചുവന്ന ചന്ദ്രൻ എന്ന് അറിയപ്പെടുന്ന ഈ അത്ഭുതപ്രതിഭാസം ഇന്ന് വൈകിട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മനുഷ്യന് കാണാൻ സാധിക്കും.
മെയ് 26 വൈകുന്നേരം ദൃശ്യമാകുന്ന ചന്ദ്രഗ്രഹണം ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്,മിസോറം,പശ്ചിമ ബംഗാൾ, നാഗാലാൻഡ്, ഈസ്റ്റേൺ ഒഡീഷ, മണിപ്പൂർ, ത്രിപുര, അസം, മേഘാലയ എന്നിവിടങ്ങളിൽ കാണാൻ സാധിക്കും. ലോകരാജ്യങ്ങളിൽ ഇന്ത്യ കൂടാതെ ജപ്പാൻ, ബംഗ്ലാദേശ്, സിംഗപ്പൂർ, ബർമ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ്, വടക്ക്-തെക്കേ അമേരിക്ക, പസഫിക് ഓഷൻറെയും ഇന്ത്യൻ മഹാ സമുദ്ര മേഖലകളിൽ ഈ മഹാ പ്രതിഭാസം ദൃശ്യമാകും.
എന്നാൽ ഓസ്ട്രേലിയ, പടിഞ്ഞാറൻ യൂഎസിന്റെ ചില ഭാഗങ്ങൾ, പടിഞ്ഞാറൻ തെക്കേ അമേരിക്ക അല്ലെങ്കിൽ തെക്കു-കിഴക്ക് ഏഷ്യ എന്നിവിടങ്ങളിലാണ് ബ്ലഡ് മൂണിനെ കാണാൻ സാധിക്കുന്നത്. ഇന്ത്യൻ പ്രാദേശിക സമയം ഉച്ചകഴിഞ്ഞു 2.17 നും രാത്രി 7.19 നും മദ്ധ്യേ ആയിരിക്കും ബ്ലഡ് മൂൺ ദൃശ്യമാകുന്നത്.
ഇനി എന്താണ് ബ്ലഡ് മൂൺ എന്ന് നോക്കാം….!
സൂര്യനും ഭൂമിയും ചന്ദ്രനും ഒരു വരിയിൽ അല്ലെങ്കിൽ ഒരേ പാതയിൽ വിന്യസിക്കുമ്പോളാണ് പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.ഭൂമിയിലെ സൂര്യോദയത്തിൽ നിന്നും ചിതറിപ്പോയ പ്രകാശവും സൂര്യഗ്രഹണത്തിന്റെ മധ്യത്തിൽ ചന്ദ്രൻറെ മുഖത്ത് പതിക്കുന്ന സൂര്യാസ്തമയവും കാരണം ചന്ദ്രൻന് ചുവന്ന നിറമാകുന്നു. ഗ്രഹണ സമയത്ത് ഭൂമിയുടെ നിഴൽ പൂർണമായും ചന്ദ്രനെ മറച്ചാലും ചന്ദ്രൻ മങ്ങിയ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നു.ഭൂമിയുടെ അന്തരീക്ഷമാണ് ഈ പ്രതിഭാസത്തിനു കാരണം.
ഭൂമിയുടെ അന്തരീക്ഷത്തിൽ കൂടി കടന്നുപോകുന്ന സൂര്യപ്രകാശത്തിന്റെ കുറച്ചുഭാഗം അപവർത്തനത്തിനും വിസരണത്തിനും വിധേയമായി ഭൂമിയുടെ നിഴൽ ഭാഗത്തേക്ക് വളഞ്ഞു ചന്ദ്രനിൽ പതിക്കുന്നു.ഈ പ്രകാശ കിരണങ്ങൾ അവിടെനിന്നും പ്രതിഫലിച്ച് വീണ്ടും ഭൂമിയിൽ പതിക്കുമ്പോൾ ചന്ദ്രന്റെ മുഖം നമുക്ക് ദൃശ്യമാകുന്നു. എന്നാൽ ദൃശ്യപ്രകാശത്തിലെ തരംഗദൈർഘ്യം കുറഞ്ഞ വർണ്ണങ്ങളായ വയലറ്റ്, നീല, പച്ച നിറങ്ങൾ ഏതാണ്ട് പൂർണമായും വിസരണത്തിനു വിധേയമായി ഭൂമിയിൽ നിന്ന് ചന്ദ്രനിൽ പതിക്കാതെ പോകുന്നു. അതുകൊണ്ട് ആ നിറങ്ങൾ തിരികെ എത്തുന്നില്ല.
തരംഗദർഘ്യം കൂടിയ ചുവപ്പ്,ഓറഞ്ച് നിറങ്ങൾ മാത്രം ചന്ദ്രനിൽ നിന്നും പ്രതിഫലിച്ചു കാണുന്നതുകൊണ്ട് ചന്ദ്രനെ നമുക്ക് ചുവന്ന നിറത്തിൽ ദൃശ്യമാവുന്നു. അതായത് പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് പൂർണ്ണമായും അദൃശ്യമാകുന്നതിനു പകരം ചന്ദ്രൻ മങ്ങിയ ചുവപ്പ് നിറത്തിൽ ദൃശ്യമാവുകയാണ് ചെയ്യുന്നത്. ഏതാണ്ട് സന്ധ്യാകാശത്തിലെ സൂര്യനെ പോലെ. ഭാഗീക ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ പ്രഭ മൂലം ചന്ദ്രന്റെ ഇരുണ്ട ഭാഗം ഇപ്രകാരം നമുക്ക് കാണാൻ സാധിക്കില്ല.എന്നാൽ ഭൗമാന്തരീക്ഷത്തിലെ പൊടിപടലങ്ങൾക്ക് അനുസൃതമായി ചന്ദ്രന്റെ ചുവപ്പ് നിറത്തിനു ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. അന്തരീക്ഷമലിനീകരമായി ഇതിനെ വേണമെങ്കിൽ വിശേഷിപ്പിക്കാം.