സ്ട്രെസ്സ് കുറയ്ക്കണോ ? റിമിയുടെ ഈ 15 വഴികള്‍ പരീക്ഷിക്കൂ!

ഇപ്പോൾ കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് വളരെ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ വീണ്ടുമൊരു ലോക്ക്ഡൗണ്‍ കാലത്തെ അഭിമുഖീകരിക്കേണ്ടിതായി വന്നിരിക്കുകയുമാണ്. അതെ പോലെ ആളുകളുടെ മാനസിക സമ്മര്‍ദ്ദം ഓരോ നിമിഷം വർധിക്കുകയാണ്. ഒരു വര്‍ഷത്തോളമായി മനുഷ്യരുടെ സ്വൈര്യവിഹാരത്തിന് തടസ്സം സൃഷ്ടിക്കുന്ന കോവിഡ് മഹാമാരിയെ അതിജീവിച്ചു എന്നു കരുതിയിരിക്കുമ്പോഴാണ് വീണ്ടും കോവിഡ് പ്രതിസന്ധി വളരെ രൂക്ഷമാകുന്നത്.

ഇപ്പോള്‍ ഓരോരുത്തര്‍ക്കും മുന്നിലുള്ള ഏക പ്രതിവിധി എന്തെന്നാൽ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചും നല്ല ഭക്ഷണം കഴിച്ചും പോസിറ്റീവ് ചിന്തകളോടെയും കഴിയുന്നത്ര പുറത്തിറങ്ങാതെയും ലോക്ക്ഡൗണ്‍ കാലത്തെ അതിജീവിക്കുക എന്നതുമാത്രമാണ് . കോവിഡ് കാലത്ത് മാനസിക സമ്മര്‍ദ്ദം കുറച്ച്, മനസ്സ് ശാന്തമാക്കാനുള്ള ചില നുറുങ്ങുകള്‍ പരിചയപ്പെടുത്തുകയാണ് നടിയും ഗായികയും അവതാരകയുമായ റിമി ടോമി. സ്ട്രെസ്സ് കുറയ്ക്കാനുള്ള പതിനഞ്ചു വഴികളാണ് റിമി പരിചയപ്പെടുത്തുന്നത്.
- സുഹൃത്തുക്കളെ വിളിക്കുക
- കുടുംബാംഗങ്ങളുമായി സംസാരിക്കുക
- വ്യായാമം ചെയ്യുക
- ശുദ്ധ വായു ശ്വസിക്കുക
- എന്താണ് മനസ്സില്‍ തോന്നുന്നതെന്ന് എഴുതിവയ്ക്കുക
- ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
- മെഡിറ്റേഷന്‍ ശീലമാക്കുക
- സ്വയം അനുഭാവത്തോടെ പെരുമാറുക
- പോഡ്‌കാസ്റ്റുകള്‍ കേള്‍ക്കുക
- ഇഷ്ടപ്പെട്ട പാട്ടുകള്‍ കേള്‍ക്കുക
- വാര്‍ത്തകളില്‍ നിന്നും ഒരു ബ്രേക്ക് എടുക്കുക.
- സോഷ്യല്‍ മീഡിയയില്‍ നിന്നും അല്‍പ്പസമയം മാറി നില്‍ക്കുക.
- നായക്കുട്ടിയുണ്ടെങ്കില്‍ അതിനെ നടക്കാന്‍ കൊണ്ടുപോവുക/ ഒപ്പം സമയം ചെലവഴിക്കുക.
- ബേക്ക് ചെയ്യുകയോ പാചകം ചെയ്യുകയോ ചെയ്യുക
- നിങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ച് നന്ദിയുള്ളവരാകുക, അവ എഴുതിയിടുക

ഒരു ഫോര്‍വേഡ് മെസേജ് ആണെങ്കില്‍ കൂടി വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവയെന്നാണ് ആരാധകരും പറയുന്നത്. ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ക്കണം, “7-8 മണിക്കൂര്‍ വരെ ശരിയായി ഉറങ്ങുക, നല്ല ഉറക്കവും പ്രധാനമാണ്,” എന്നാണ് ഒരു ആരാധകന്‍ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.കോവിഡ് കാലത്ത് തന്റെ യൂട്യൂബ് ചാനലും പാചകപരീക്ഷണങ്ങളും വ്യായാമവുമൊക്കെയായി തിരക്കിലാണ് റിമി ടോമി. വീട്ടിലെ വിശേഷങ്ങളും പാചക വീഡിയോകളുമെല്ലാം റിമി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.