ഈ വാക്സിന്‍ സ്വീകരിച്ചത് ഒരു അഭിനയമാണോ ? സോഷ്യല്‍ മീഡിയയിൽ ചോദ്യമുയരുന്നു

ഈ കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യയുടെ താരസുന്ദരിയായ നയന്‍താരയും പ്രമുഖ സംവിധായകന്‍ വിഘ്‌നേശ് ശിവനും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.വിഘ്‌നേശ് തന്നെയാണ് ചെന്നൈയിലെ കുമരന്‍ ആശുപത്രിയില്‍ നിന്ന് വാക്‌സിന്‍ എടുക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ആ സമയത്ത് വിഘ്‌നേശ് അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന്. പക്ഷെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഇരുവര്‍ക്കും എതിരെ ഉയർന്നു കൊണ്ടിരിക്കുന്നത്.

നയന്‍താരയുടെ ചിത്രത്തില്‍ സിറിഞ്ചും മരുന്നും ഇല്ലെന്നും വാക്‌സിന്‍ എടുക്കുന്നതായി അഭിനയിക്കുകയാണെന്നുമാണ് ആരോപണം. ഇതിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നയന്‍താരയോടടുത്ത വൃത്തങ്ങള്‍ പ്രതികരണവുമായി രംഗത്തെത്തി. ചിത്രത്തിന്റെ മാഗ്നിഫൈഡ് വേര്‍ഷന്‍ പോസ്റ്റ് ചെയ്തായിരുന്നു പ്രതികരണം. സൂക്ഷിച്ച് നോക്കിയാല്‍ സിറിഞ്ച് കാണാമെന്നും നയന്‍താര വാക്‌സിന്‍ സ്വീകരിച്ചത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ വേണ്ടികൂടിയാണെന്നും വ്യക്തമാക്കി.