Technology News

പല ഫോണുകളിലും 2020 അവസാനത്തോടെ വാട്സാപ് പ്രവർത്തനം ഇല്ലാതെയാകും

2021 ആദ്യം ആകുമ്ബോഴേക്ക് നിരവധി ഫോണുകളില്‍ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തനം നിലയ്ക്കും. ആപ്പിളിന്റെ ഐഒഎസ് 9 അധിഷ്ഠിത ഫോണുകളിലും, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 4.0.3 അധിഷ്ഠിത ഫോണുകളിലുമാണ് 2021 ജനുവരി 1 മുതല്‍ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുക. എന്നാല്‍ ഐഫോണുകളില്‍ ഐഒഎസ് 9 ന് മുകളിലുള്ള ഐഒഎസ് ഉപയോഗിക്കുന്ന ഫോണുകളില്‍ തുടര്‍ന്നും വാട്ട്‌സ്‌ആപ്പ് ലഭ്യമാകും.

ഐഫോണ്‍ 4എസ്, ഐഫോണ് 5, ഐഫോണ്‍ 5എസ്, ഐഫോണ്‍ 5സി. ആന്‍ഡ്രോയിഡ് 4.0.3 കിറ്റ്കാറ്റ് പതിപ്പിന് ശേഷം അപ്ഡേറ്റുകള്‍ ലഭിക്കുന്നത് നിര്‍ത്തിയ എല്ലാ സ്മാര്‍ട് ഫോണുകളിലും 2021 ജനുവരിയോടെ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തനം നിര്‍ത്തും. അതായത് സംസങ് ഗാലക്സി എസ് 2, മോടോറോള ആന്‍ഡ്രോയിഡ് റേസര്‍, എല്‍ജി ഒപ്റ്റിമസ് ബ്ലാക്ക്, എച്ച്‌ടിസി ഡിസയര്‍ എന്നിങ്ങനെയുള്ള ഫോണുകളില്‍ വാട്ട്‌സ്‌ആപ്പ് ലഭിക്കില്ല.

ഈ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നേരത്തെ തന്നെ പുതിയ വാട്ട്‌സ്‌ആപ്പ് അക്കൗണ്ട് തുടങ്ങാന്‍ അനുവദിച്ചിരുന്നില്ല. നിലവില്‍ അക്കൗണ്ടുകള്‍ റീ വെരിഫൈ ചെയ്യാനും സാധിക്കില്ല.

എന്നാല്‍ നിങ്ങളുടെ ഫോണുകള്‍ ഈ പരിധിയില്‍ വരുന്നതാണോ എന്ന് ഉറപ്പുവരുത്താന്‍ സെറ്റിങ്ങ്> സിസ്റ്റം> സോഫ്റ്റ്വെയര്‍ അപ്ഡേറ്റ്‌സ് പോയി സിസ്റ്റം അപ്ഡേറ്റുകള്‍ പരിശോധിച്ച്‌ നോക്കാവുന്നതാണ്.

Back to top button