Bollywood

നമ്മളെ തന്നെ വേണം ആദ്യ൦ ശ്രദ്ധിക്കാൻ, ശില്‍പ്പ ഷെട്ടി പറയുന്നത് ഇങ്ങനെ

ബോളിവുഡ് സിനിമാ രംഗത്തിലെ  താരസുന്ദരിയാണ്  ശില്‍പ്പ ഷെട്ടി.  തമിഴ്, തെലുങ്ക്, കന്നട എന്നീ സിനിമാ മേഖലയിലെ താരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതെ പോലെ അനേകം  ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരത്തിന് കഴിഞ്ഞു.അത് കൊണ്ട് തന്നെ  ഇപ്പോഴും ആരാധകര്‍ ഏറെയാണ് താരത്തിന്. ശില്‍പ്പ ഷെട്ടി ഫിറ്റ്‌നെസില്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്ന താരം കൂടിയാണ് . മക്കളും ഭര്‍ത്താവും അടക്കം നിരവധി പേര്‍ക്ക് കോവിഡ് ബാധിച്ച വിവരം ശില്‍പ്പ തുറന്നു പറഞ്ഞിരുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ മാനസിക ആരോഗ്യത്തിന് നല്‍കേണ്ട പ്രധാന്യത്തെ കുറിച്ച്‌ പറയുകയാണ് ശില്‍പ്പ.

” പരസ്പരം ഐക്യത്തോടെയിരിക്കാനും സഹായിക്കാനും ആദ്യം തന്നെ വേണ്ടത് നമ്മളോട് തന്നെ നന്നായി പെരുമാറുകയെന്നതാണ്. നിങ്ങളുടെ ശ്രദ്ധ ആദ്യ ലഭിക്കേണ്ടതിന് മുന്‍ഗണന നല്‍കുക. നിങ്ങളുടെ ആരോഗ്യം, ഭക്ഷണം, ഉറക്കം, എന്തിന് വെള്ളം കുടിക്കുന്നതിനെ പോലും അവഗണിക്കരുത്. നിങ്ങള്‍ നന്നായിരുന്നാല്‍ മാത്രമേ ചുറ്റുമുള്ളവരെ നന്നായി നോക്കാന്‍ സാധിക്കുകയുള്ളൂ ” തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ശില്‍പ്പ കുറിച്ചു.

Back to top button