തിങ്കൾ കലമാനിലെ ഹരിതയുടെ പുതിയ വിശേഷം ആശംസകളോടെ ആരാധകർ!!

തിങ്കൾ കലമാൻ എന്ന സീരിയലിലെ കീർത്തി എന്ന ഹരിതയുടെ വിവാഹ നിശ്ച്ചയം കഴിഞ്ഞ ദിവസം ആയിരുന്നു നടന്നത്. വിവാഹ നിശ്‌ചയത്തിനു തന്റെ അടുത്ത സുഹൃത്തായ റബേക്ക സന്തോഷും,ഭർത്താവ് ശ്രീജിത്തും എത്തിയിരുന്നു. റബേക്കയും, ഹരിതയും നേരത്തെ തന്നെ കസ്തൂരിമാൻ എന്ന സീരിയലിൽ അഭിനയിച്ചിരുന്നു ആ ബന്ധം അവരെ ഉറ്റ സുഹൃത്തുക്കളുമാക്കിയിരുന്നു, മലയാള സിനിമയിലെ എഡിറ്റിംഗ് രംഗത്തുള്ള വിനായക് വി എസ് ആണ് വരൻ. വിവാഹ നിശ്ച്ചയ ചടങ്ങുകൾക്കു അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്തിരുന്നത്.
വരന്റെ സ്ഥാനത്തു നിന്നും സെലിബ്രറ്റി ആയി എത്തിയത് സംവിധായകൻ ജിത്തു ജോസഫ് ഫാമിലിയും ആയിരുന്നു. ഹരിതയുടെ ആദ്യ സീരിയൽ തന്നെ കസ്തൂരിമാൻ ആയിരുന്നു. ഈ സീരിയലിലേ തന്റെ ശ്രീക്കുട്ടി എന്ന ഒറ്റ കഥാപാത്രം കൊണ്ട് തന്നെ പ്രേഷകർക്കു സുപരിചിതം ആകുകയും ചെയ്യ്തു. കസ്തൂരി മാൻ എന്ന സീരിയലിലെ അഭിനയത്തിന് ശേഷം സിനിമകളിൽ അഭിനയിക്കാനും അവസരം തേടി വന്നു.
കാർബൺ, ഒരു പക്കാ നാടൻ പ്രേമം എന്നി സിനിമളിലും അഭിനയിച്ചു കഴിഞ്ഞു അതിനു ശേഷം ആണ് തിങ്കൾ കലമാൻ എന്ന സീരിയലിൽ അഭിനയിക്കാൻ എത്തിയതും. ഇതിലെ രാഹുൽ, കീർത്തി കോംബോ കുടുംബ പ്രേക്ഷകർ ഇരുകയ്യും നീട്ടി ആണ് സ്വീകരിച്ചത്. സോഷ്യൽ മീഡിയിൽ സജീവമായ താരം തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെക്കുകയും ചെയ്തു.