Current AffairsLocal News

ബോയിംഗ് 747 വിമാനത്തിന്റെ വലുപ്പമുള്ള ഒരു ഛിന്നഗ്രഹം ബുധനാഴ്ച ഭൂമിയുടെ ഭ്രമണപഥത്തിലൂടെ കടന്നുപോകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്

ലോകത്തെ സംബന്ധിച്ച്‌ ബുധനാഴ്ച നിര്‍ണായക ദിനം, ആശങ്കപ്പെടുത്തുന്ന വാര്‍ത്തയുമായി ശാസ്ത്രലോകം. നാസയില്‍ നിന്നുമാണ് ആ വാര്‍ത്ത വന്നിരിക്കുന്നത്. ഒരു ഛിന്നഗ്രഹം ബുധനാഴ്ച (ഒക്ടോബര്‍ 7) ഭൂമിയുടെ ഭ്രമണപഥത്തിലൂടെ കടന്നുപോകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. ഭൂമിയില്‍ നിന്ന് 2,380,000 അകലെ ഭ്രമണപഥത്തിലൂടെ കടന്നുപോകുന്ന ഈ ഛിന്നഗ്രഹത്തെ 2020 RK2 എന്ന പേരിലാണ് നാമകരണം ചെയ്തിരിക്കുന്നത്. നാസയുടെ ഛിന്നഗ്രഹ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Image converted using ifftoany

സെപ്റ്റംബര്‍ മാസത്തിലാണ് ഈ ഛിന്നഗ്രഹത്തെ കുറിച്ച്‌ നിരീക്ഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ബോയിംഗ് 747 വിമാനത്തിന്റെ വലുപ്പമാണ് ഈ ഛിന്നഗ്രഹത്തിന് പ്രതീക്ഷിക്കുന്നത്. ഏകദേശം 118-265 അടിയാണ് ഇതിന്റെ വലുപ്പം കണക്കാക്കുന്നത്. ഇത് 6.68 കിലോ മീറ്റര്‍/ സെക്കന്റ് വേഗതയിലായിരിക്കും സഞ്ചരിക്കുക.

അതേസമയം, ഭൂമിയില്‍ നിന്നും ഏറെ ദൂരത്തിലാണ് ഇതിന്റെ സഞ്ചാരപദമെന്നതിനാല്‍ നിരീക്ഷകള്‍ക്ക് ഇതിനെ നിരീക്ഷിക്കാനാവുമോ എന്ന കാര്യത്തില്‍ സംശയമാണ്. നാസ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. സെപ്റ്റംബര്‍ 24ന് ഒരു ഛിന്നഗ്രഹം ഭൂമിക്ക് സമീപത്തൂടെ കടന്നുപോയിരുന്നു. 13,000 മൈല്‍ മുകളിലൂടെയായിരുന്നു അന്ന് ഛിന്നഗ്രഹം കടന്നുപോയതെന്ന് നിരീക്ഷകര്‍ പറയുന്നു.

Back to top button