നിങ്ങൾ മാറ്റമെന്ന് ഉദ്ദേശിക്കുന്നത് എന്താണ് ? ശക്തമായ പ്രതികരണവുമായി അഭിരാമി

മലയാളം,തമിഴ്,കന്നഡ, തെലുങ്ക് എന്നീ സിനിമാ മേഖലയിൽ ഒരേ പോലെ അഭിനയമികവ് പുലർത്തിയ താരമാണ് അഭിരാമി. ഏഷ്യാനെറ്റ് ചാനലിൽ സംപ്രക്ഷണം ചെയ്യുന്ന ടോപ് ടെൻ എന്ന പരിപാടിയിലൂടെയാണ് താരം വെള്ളിത്തിരയിലേക്കെത്തുന്നത്. അതെ പോലെ മലയാളത്തിലെ പ്രമുഖ താരങ്ങളായ മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരുടെ കൂടെ അഭിരാമി അഭിനയിച്ചിട്ടുണ്ട്.

ഇപ്പോളിതാ താരത്തിന്റെ പേരില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു വാര്‍ത്തയ്ക്ക് എതിരെ വീഡിയോ പങ്കുവെച്ച് നടി അഭിരാമി. വിവാഹം കഴിച്ചതോടെ അഭിരാമിക്ക് പല മാറ്റങ്ങളും വന്നു തുടങ്ങി എന്ന രീതിയില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്ത പങ്കുവെച്ചിരുന്നു. ഇതിനെ കുറിച്ചാണ് അഭിരാമി വീഡിയോയില്‍ പറയുന്നത്.

‘വിവാഹത്തോടെ അഭിരാമിക്ക് പല മാറ്റങ്ങളും വന്നു തുടങ്ങി, വയസാകുന്നത് ശരീരം അറിയിച്ചു തുടങ്ങി എന്നായിരുന്നു അതിന്റെ ഹെഡിങ്. കൂടെ രണ്ട് ഫോട്ടോകളും ഉണ്ടായിരുന്നു. അത് കണ്ടപ്പോള്‍ ആ ഫോട്ടോകള്‍ തമ്മിലുള്ള വ്യത്യാസം എന്ത് എന്ന് എനിക്ക് മനസിലായില്ല. രണ്ടിലും ഒരേ പോലത്തെ കോണ്‍ഫിഡന്‍സ്, ഒരേ പോലുള്ള സ്‌മൈല്‍. ഒരു പോലത്തെ രണ്ടു പച്ച ഡ്രസ്. പിന്നെ ഇയാള്‍ ഉദ്ദേശിച്ച മാറ്റം എന്താണ് ?’ എന്നാണ് അഭിരാമി വിഡിയോയില്‍ ചോദിക്കുന്നത്.