Film News

റിമി ടോമിയുടെ അത്ഭുതപ്പെടുത്തുന്ന സൗന്ദര്യത്തിന്റെ രഹസ്യം എന്താണ് ? ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

നടി,ഗായിക,അവതാരിക എന്നീ മേഖലകളിൽ എല്ലാം മിന്നിതിളങ്ങുന്ന താരസുന്ദരിയാണ്  റിമി ടോമി. അടുത്തിടെ പുറത്തിറങ്ങിയ മ്യൂസിക്കല്‍ ആല്‍ബത്തിലെ റിമിയുടെ നൃത്തചുവടുകളും ഗാനവും ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. പാട്ടില്‍ മാത്രമല്ല തന്റെ സൗന്ദര്യ സംരക്ഷണത്തിലും റിമി വളരെയധികം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ഏവരേയും അത്ഭുതപ്പെടുത്തുന്ന മേക്കോവറിലാണ് റിമി ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

RImi Tomy
RImi Tomy

വിചാരിച്ചാല്‍ സാധ്യമാകാത്തതായി ഒന്നുമില്ല എന്ന് തെളിയിക്കുന്ന തരത്തിലുള്ള മാറ്റമാണ് റിമി നടത്തിയിരിക്കുന്നത്.റിമി തന്നെയാണ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള ഹാഫ് സ്ലീവ് ഗൗണില്‍ അതിസുന്ദരിയായിട്ടാണ് റിമി പുതിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വസ്ത്രത്തിന് അനുയോജ്യമായ ആഭരണങ്ങളാണ് റിമി തിരഞ്ഞെടുത്തിരിക്കുന്നത്.

Rimi.....
Rimi…..

ഏത് വേഷത്തിലും റിമി ടോമി സുന്ദരിയാണെന്നാണ് ആരാധകര്‍ പറയുന്നത്.വര്‍ക്കൗട്ടിലൂടേയും ഡയറ്റിലൂടേയും റിമി തന്റെ ശരീരഭാരം കുറയ്ക്കുകയായിരുന്നു. 68ല്‍ നിന്ന് 52 കിലോയായി ശരീര ഭാരം കുറച്ചിരുന്നു. എന്നാല്‍ ഇത് അത്ര എളുപ്പമായിരുന്നില്ല എന്നാണ് റിമി പറയുന്നത്. തന്റെ ഡയറ്റിനെ കുറിച്ച്‌ വളരെ വിശദമായി റിമി സംസാരിക്കാറുണ്ട്. വീട്ടില്‍ നിന്ന് വ്യായാമം ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളും റിമി പങ്കുവെച്ചിരുന്നു.

Back to top button