Celebraties

ഈ കൊറോണയ്ക്ക് എന്താ നമ്മളെ സ്നേഹിച്ചു മതിയായില്ലേ, രസകരമായ പോസ്റ്റ് പങ്ക് വെച്ച് നിരഞ്ജന

സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ  നടിയാണ് നിരഞ്ജന അനൂപ്. മലയാളസിനിമാ ലോകത്ത്  2015 മുതൽ  സജീവമാണ് താരം .  മോഹൻലാൽ ഐവി ശശി കൂട്ടുകെട്ടിലെ ഹിറ്റ് സിനിമ ദേവാസുരത്തിന് കാരണക്കാരനായ മുല്ലശ്ശേരി രാജുവിന്‍റെ പേരക്കുട്ടിയാണ് നിരഞ്ജന. കലാപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ നിരഞ്ജന മോഹൻലാൽ ചിത്രമായ ലോഹത്തിലൂടെയാണ് സിനിമയിലേക്കെത്തിയത്.

ആ ചിത്രത്തിന് ശേഷം താരത്തിന് കൈനിറയെ സിനിമകളായിരുന്നു. പുത്തൻപണം, ഗൂഢാലോചന, കെയര്‍ ഓഫ് സൈറബാനു, ഇര, ബിടെക് തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം ആരാധകർക്ക് പ്രിയങ്കരിയായി മാറി. മഞ്ജുവാരിയർ സുപ്രധാന വേഷത്തിലെത്തിയ അടുത്ത സമയത്ത്  റിലീസായ ചതുര്‍മുഖമാണ് ഒടുവിൽ തീയേറ്ററുകളിലെത്തിയ നിരഞ്ജനയുടെ ചിത്രം . ഇൻസ്റ്റയിൽ സജീവമായ താരം പുതിയൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് ശ്രദ്ധ നേടിയിരിക്കുകയാണ്. കൊറോണക്ക് നമ്മളെ സ്നേഹിച്ചു മതിയാവാത്ത സ്ഥിതിക്ക് ചുറ്റല്‍ ഓക്കെ ഗോവിന്ദാ! വീണ്ടും നല്ല നാളുകള്‍ തിരിച്ചു വരും. ഇത് നമ്മുടെ ആത്മവിശ്വാസം അല്ല അഹങ്കാരം ആണ്.

 

View this post on Instagram

 

A post shared by Niranjana Anoop (@niranjanaanoop99)

എല്ലാ മുൻകരുതലുകളുമെടുത്ത് വീട്ടിൽ കഴിയൂ, ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കൂ’, എന്നാണ് നിരഞ്ജന ഒരു ചിത്രം പങ്കുവെച്ച് ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നത്.കിങ്ഫിഷ്, ദി സീക്രട്ട് ഓഫ് വുമൺ എന്നീ സിനിമകളാണ് നിരഞ്ജനയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇൻസ്റ്റയിൽ സജീവമായ താരം ഇടയ്ക്കിടയ്ക്ക് ഗ്ലാമർ‍ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും എത്താറുണ്ട് . ഏഴ് ലക്ഷത്തിനടുത്ത് ആരാധകരാണ് നിരഞ്ജനയെ ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നത്.

Back to top button