3000 കോടി ചിലവഴിച്ചു ഒരു പ്രതിമ പണിതിട്ട് എന്തായിരുന്നു ഈ രാജ്യത്തിന് ലഭിച്ച നേട്ടം?
കോവിഡിൽ മുങ്ങി രാജ്യം

രാജ്യം ഒട്ടാകെ കോവിഡിൽ മുങ്ങി നിൽക്കുകയാണ്. എവിടെ നോക്കിയാലും ഇപ്പോൾ ദാരിദ്ര്യം തന്നെ . ആഹാരത്തിനും, പൈസക്കും എല്ലാം ക്ഷാമം, എന്തിനേറെ പറയുന്നു വാക്‌സിനും ഓക്സിജനും അര്ഹതപെട്ടവരിലേക്കു എത്തിക്കാൻ പോലും നമ്മുടെ കേന്ദ്ര സർക്കാരിന് കഴിയുന്നില്ല. . രാജ്യം ഇത്രയധികം പ്രശ്നങ്ങളിൽ മുങ്ങി നിൽക്കുന്ന ഈ സന്ദർഭത്തിൽ ഒന്ന് ചോദിച്ചു കൊള്ളട്ടെ.? 3000 കോടി ചിലവഴിച്ചു ഒരു പ്രതിമ പണിതിട്ട് എന്തായിരുന്നു ഈ രാജ്യത്തിന് ലഭിച്ചത്? അല്ലെങ്കിൽ ഇവിടുത്തെ ജനങ്ങൾക്ക് ലഭിച്ചത്? 8500 കോടി രൂപയുടെ വിമാനം വാങ്ങി ലോകം മുഴുവൻ ചുറ്റിക്കറങ്ങിയ , സഞ്ചാരിയായ ഒരു പ്രധാന മന്ത്രി ഉണ്ടായിട്ട് എന്താണ് ഈ രാജ്യത്തിന് ലഭിച്ച നേട്ടം? ഒരു ഗുണവും ഇല്ല എന്ന് മാത്രമല്ല ബിജെപി ഭരണത്തിന് കീഴിൽ രാജ്യം അധഃപതനത്തിലേക്ക് മൂക്കും കുത്തി വീണുകൊണ്ടിരിക്കുകയാണ് എന്നതാണ് വാസ്തവം.
കോവിഡിന്റെ ഭീകര ദൃശ്യങ്ങൾ നമ്മൾ ആദ്യം അറിഞ്ഞത് അമേരിക്കയിലൂടെയും ബ്രിട്ടനിലൂടെയും ആയിരുന്നു. ആശുപത്രികൾ ശവപ്പറമ്പായി മാറുന്നതിനു വാർത്താ മാധ്യമങ്ങളിലൂടെ നമ്മളും സാക്ഷിയായി. എന്നാൽ ഇപ്പോൾ അതിലും വലിയ ഭീകരാന്തരീക്ഷമാകും ഇന്ത്യയിലൊട്ടാകെ ഇനി വരാനിരിക്കുന്നത്. നമുക്കറിയാം വരാനൊന്നും ഇനി ബാക്കിയില്ല. നമ്മുടെ പ്രധാനമന്ത്രിയുടെ കോട്ടകളെ തന്നെയാണ് കോവിഡ് ഇപ്പോൾ കാർന്നു ഭക്ഷിക്കുന്നത്. ഇവിടെ ജനങ്ങൾക്കിടയിൽ വർഗീയത വർധിപ്പിക്കുന്നു. കോടികൾ മുടക്കി വിമാനം വാങ്ങുന്നു, വിദേശ യാത്രകൾ നടത്തുന്നു, പാർലമെന്റിൽ ഭൂഗർഭ അറ പണിയുന്നു, പക്ഷെ ഈ പ്രഹസനങ്ങൾക്കിടയിൽ പ്രിയപ്പെട്ട പ്രധാന മന്ത്രി മറന്നു പോയ ചില കാര്യങ്ങളുണ്ട്,. ആരോഗ്യ മേഖലയുടെ ഉന്നമനം, വിദ്യാഭ്യസ രംഗത്തിന്റെ വളർച്ച, ശാസ്ത്രിയതയിലൂന്നിയ ജനങ്ങളുടെ അവബോധം, ഇതൊക്കെ നഷ്ടമായതിന്റെ പ്രേശ്നങ്ങളാണ് ഗുജറാത്തിലെയും യൂപിയിലെയും ജനങ്ങൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
NDTV ഇപ്പോൾ പ്രധാനപ്പെട്ട ഒരു റിപ്പോർട്ട് പുറത്തു വിട്ടു ,. utterpradeshil പലയിടങ്ങളിലും കോവിഡ് വളരെ രൂക്ഷമാണ്. ആശുപത്രികളിലാണെങ്കിൽ ഓക്സിജൻ ഇല്ല, വാക്‌സിൻ ഇല്ല, ബെഡുകളില്ല ഒന്നുമില്ല. ഏത് ഉദ്യോഗസ്ഥനെ വിളിച്ചാലും ഉത്തരവാദിത്തപ്പെട്ട ആരെ വിളിച്ചാലും ഇല്ല ഇല്ല എന്ന് തന്നെ മറുപടി . ഈ സാഹചര്യത്തിൽ NDTV പോലെയുള്ള ബിജെപിയുടെ പിന്തുണക്കാത്ത
, ചില മാധ്യങ്ങൾ അവിടുത്തെ മന്ത്രിമാരുടെ പ്രതികരണം തേടി പോയെങ്കിലും ഒരു മന്ത്രി പോലും പ്രതികരിക്കാൻ തയാറായില്ല എന്ന് മാത്രമല്ല എല്ലാവരും പേടിച്ചു ഓടുകയും ചെയ്തു. ഇതുപോലെ തന്നെ ആണ് ഇവരുടെ തല മോദിജിയും ചെയ്യുന്നത്. ഒരു കാരണവശാലും നമ്മുടെ പ്രധാനമന്ത്രി മാധ്യമങ്ങളുടെ മുന്നിൽ വരില്ല. അദ്ദേഹത്തിന് പറയാനുള്ളത് മാത്രം എല്ലാവരും കേക്കണം. പക്ഷെ തിരിച്ചൊന്നും ചോദിക്കാൻ പാടില്ല.
കോവിഡിന്റെ പ്രതിസന്ധിയിൽ രാജ്യത്തെ ജനങ്ങൾ എല്ലാം ഭയത്താൽ നിലവിളിക്കുകയാണ്. ഒരു മന്ത്രി കൂടി കോവിഡിന് ഇരയായി. 3000 കോടി ഒരു പ്രതിമക്ക് വേണ്ടി ചെലവഴിക്കുമ്പോൾ മോദിജി ഇതൊന്നും ചിന്തിച്ചു കാണില്ല. പല അന്യസംസ്ഥാന തൊഴിലാളികളും തങ്ങളുടെ സ്വന്തം സ്ഥലത്തേക്ക് തിരികെ പോയി കഴിഞ്ഞു. ഇവിടെയാണ് രാഹുൽ ഗാന്ധിയുടെ വാക്കുകൾക്കു പ്രസക്‌തി വരുന്നത്,. കേന്ദ്ര സർക്കാർ ഇപ്പോഴാണ് ഇടപെടേണ്ടത്. തൊഴിൽ നഷ്ടപെട്ട പാവം തൊഴിലാളികൾക്ക് സഹായം ചെയ്യണം, ജീവിക്കാൻ ഉള്ള സാഹചര്യങ്ങൾ ഒരുക്കണം. അതുപോലെ തന്നെ വാക്‌സിൻ ക്ഷാമം നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എത്ര പണം ചിലവാക്കിയായാലും വാക്‌സിൻ എത്തിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണം.
ഇപ്പോഴെങ്കിലും നമ്മുടെ പ്രധാനമന്ത്രി ഉണർന്നു പ്രവർത്തിക്കണം. ഇല്ലെങ്കിൽ പിന്നെ ഭരിക്കപ്പെടാൻ ജനങ്ങൾ ഉണ്ടാവില്ല.