മോഹന്‍ലാലിന്‍റെ ആ സിനിമകൾ കണ്ടപ്പോൾ അങ്ങനെ തോന്നി, തുറന്ന് പറഞ്ഞ് നടന്‍ മധു

നായക കഥാപാത്രങ്ങൾ ചെയ്യാൻ വേണ്ടി മലയാള സിനിമയിലേക്ക് വന്നയാൾ അല്ല ഞാൻ എന്നാൽ മോഹന്‍ലാലിന്‍റെ ആ സിനിമകള്‍ തന്റെ കാലഘട്ടങ്ങൾക്ക് ശേഷം കണ്ടപ്പോള്‍ തനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് നടന്‍ മധു.

‘നിരവധി സിനിമകളിൽ മോഹന്‍ലാലിനൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എങ്കിലും മോഹന്‍ലാലിന്‍റെ ചില സിനിമകള്‍ കാണുമ്പോൾ എനിക്ക് തോന്നാറുണ്ട് ഈ കഥാ പാത്രങ്ങൾ എല്ലാം എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘സ്പിരിറ്റ്’ എന്ന മോഹന്‍ലാല്‍ ഹീറോയായി അഭിനയിച്ച സിനിമയില്‍ എന്റെ പതിവ് ശൈലികളെ മാറ്റി നിര്‍ത്തുന്ന ഒരു കഥാപാത്രമാണ് ഞാന്‍ ചെയ്തത്.

ശരിക്കും പറഞ്ഞാല്‍ അങ്ങനെയുള്ള വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് ഇന്നും ആഗ്രഹമുണ്ട്. ‘സ്പിരിറ്റ്’ എന്ന സിനിമ ചെയ്യാന്‍ പോകുമ്ബോള്‍ എന്റെ മനസ്സില്‍ ഒന്നും ഉണ്ടായിരുന്നില്ല. ആ കഥാപാത്രത്തെ എന്റെ രീതിയില്‍ ഞാന്‍ മാറ്റാന്‍ ശ്രമിച്ചിട്ടില്ല. രഞ്ജിത്ത് എന്താണോ പറഞ്ഞു നല്‍കിയത് അത് ചെയ്യുക മാത്രമാണ് ചെയ്തത്. നാനൂറോളം സിനിമകള്‍ ചെയ്തു കഴിഞ്ഞ എനിക്ക് ചിലപ്പോഴൊക്കെ മാത്രമാണ് അത്തരമൊരു വ്യത്യസ്ത വേഷം ലഭിക്കുന്നത്. അത് മോഹന്‍ലാലിനൊപ്പം ചെയ്യുമ്ബോള്‍ അതിന്റെതായ ഒരു സന്തോഷമുണ്ട്’.