
മലയാളസിനിമയിലെ ഹിറ്റ് മേക്കറിൽ ഒരാളായ റോഷൻ ആൻഡ്രുസ് പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ സിനിമയാണ് നോട്ട് ബുക്ക്. ഊട്ടിയിലെ ഒരു ബോർഡിങ്ങ് സ്‌കൂളിൽ പഠിക്കുന്ന അഞ്ച് വിദ്യാർത്ഥികളുടെ കഥ പറഞ്ഞ നോട്ട്ബുക്ക് റോഷൻ ആൻഡ്രുസിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്.
വിവാഹത്തിന് മുൻപ് അമ്മയാകുന്ന ഒരു വിദ്യാർത്ഥിനിയെ ചുറ്റിപ്പറ്റിയാണ് ഈ സിനിമയുടെ കഥ പുരോഗമിക്കുന്നത്. വളരെ പുതുമയുള്ള വളരെ ഇമോഷണലായി പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന ഒരു ചിത്രമാണ് ഇത്. സ്‌കൂൾ കോളേജ് കാലഘട്ടവും പ്രണയവും തുറന്ന് കാട്ടിയ നിരവധി ചിത്രങ്ങളാണ് മലയാളത്തിൽ ഒരുങ്ങിയിട്ടുളളത്. അത്തരത്തലുളള ചിത്രങ്ങളെല്ലം എപ്പോഴും ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തിൽ 2006 ൽ പുറത്തിറങ്ങി ഹിറ്റായ ചിത്രമാണ് നോട്ട് ബുക്ക്.
താരരാജാവ് മോഹൻലാൽ നായകനായ ഉദയനാണ് താരത്തിന് ശേഷം സംവിധായകൻ റോഷൻ ആൻഡ്രൂസ് ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് ഇത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ശ്രീദേവി, സാറ, പൂജ ഇവരെ പ്രേക്ഷകർ അത്ര പെട്ടന്നൊന്നും മറക്കാനും ഇടയില്ല.. സ്‌കന്ദ അശോക് ആയിരുന്നു ചിത്രത്തിലെ നായകനായ സൂരജ് മേനോന്റെ വേഷം ചെയ്തത്. നിസ്സഹായനായ സൂരജ് മേനോന്റെ അവസ്ഥ മികച്ച രീതിയിലാണ് സ്‌കന്ദ അവതരിപ്പിച്ചത്.റോമ, പാർവ്വതി തിരുവോത്ത്, മരിയ റോയ്, സുരേഷ്‌ഗോപി എന്നിവരൊക്കെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
സ്‌കന്ദ പിന്നീട് ഡാൻസ് ഷോകളിലും തമിഴ് കന്നഡ ചിത്രഅങ്ങളിലും സജീവമായി. ഇപ്പോഴും കന്നഡ മിനിസക്രീൻ രംഗത്തെ സജീവ സാന്നിധ്യമാണ് സ്കന്ദ . കന്നഡത്തിലെ രാധരമണ എന്ന സീരിയൽ വലിയ ഹിറ്റായിരുന്നു. രാധ രമണ എന്ന സീരിയലിൽ സ്കന്ദ അവതരിപ്പിച്ച രമൺ എന്ന protagonist ഉത്തരവാദിത്തമുളള കുടുംബസ്‌നേഹമുളള പുരുഷന്റെ പ്രതീകമായിരുന്നു .
അതേ സമയം 2018ലാണ് സക്ന്ദ ശിഖ പ്രസാദിനെ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത് നാലു വർഷത്തിലധികമായി പ്രണയത്തിലായിരുന്ന ഇരുവരും 2018 മേയ് 30ന് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.
. ഒരുമിച്ചുളള ചിത്രങ്ങളൊക്കെ സ്‌കന്ദ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഭാര്യയുടെ ബേബി ഷവർ ചിത്രങ്ങളും കുഞ്ഞിന്റെ ചിത്രങ്ങളുമൊക്കെ തന്നെ സ്കന്ദ സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകരുമായി പങ്കു വെക്കാറുണ്ട്.