നസ്രിയയുടെ സ്നേഹനിധിയായ ആ സഹോദരൻ ആരാണ് ?

അനവധി തവണ അഭിമുഖങ്ങളില്‍ യുവ നടൻ പൃഥ്വിരാജ് പറഞ്ഞിട്ടുള്ള ഒരു പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ സിനിമാ രംഗത്ത് താൻ സ്വന്തം സഹോദരിയെ പോലെ കാണുന്നത് നസ്രിയയാണ് .ഒരു സഹോദരി വേണമെന്ന് എന്നും ആഗ്രഹമുണ്ടായിരുന്നുവെന്നും സിനിമാ മേഖലയില്‍ നിന്നും തനിക്ക് കിട്ടിയ സഹോദരിയാണ് നസ്രിയ എന്നുമായിരുന്നു പൃഥ്വി പറഞ്ഞത്.
സിനിമാ മേഖലയില്‍ കൂടുതല്‍ പേരെയും സുഹൃത്തുക്കളായാണ് തോന്നിയിട്ടുള്ളത്. സഹോദരിയെ പോലെ തോന്നിയിട്ടുള്ളത് നച്ചുവിനെയാണ് (നസ്രിയ). ഫോണിലൂടെ സംസാരിച്ചപ്പോള്‍ നസ്രിയയോട് അങ്ങനെയൊരു ഫീലാണ് തോന്നിയിട്ടുള്ളത്. നസ്രിയ ഇടയ്ക്കിടെ വീട്ടില്‍ വരും. മകളുടെ അടുത്ത സുഹൃത്താണ്.

മുന്‍പേ സഹോദരി വേണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ കുടുംബത്തിലെ ഏറ്റവും ഇളയവനാണ്. കസിന്‍സ് എല്ലാവരും എന്നെക്കാള്‍ മുതിര്‍ന്നവരാണ്. ഏറ്റവും ഇളയതായതുകൊണ്ട് എനിക്ക് താഴെയൊരു സഹോദരി വേണമെന്ന ആഗ്രമുണ്ടായിരുന്നു,” എന്നായിരുന്നു പൃഥ്വിയുടെ വാക്കുകള്‍. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമാണ് ഉള്ളത്.
ഇപ്പോഴിതാ, പൃഥ്വിരാജിന്റെ ഒരു ചിത്രത്തിന് നസ്രിയ നല്‍കിയ കമന്റാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്. ‘മൈ ഹാന്‍സം ബ്രദര്‍’ എന്നാണ് പൃഥ്വിയെ നസ്രിയ വിശേഷിപ്പിക്കുന്നത്. ‘കോള്‍ഡ് കേസ്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്.

ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തില്‍ പൃഥ്വിരാജ് എത്തുന്ന ചിത്രമാണ് ‘കോള്‍ഡ് കേസ്’. ‘അരുവി’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ അതിഥി ബാലന്‍ ആണ് ചിത്രത്തിലെ നായിക. നവാഗതനായ തനു ബാലക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോവിഡ് നിയമങ്ങള്‍ പാലിച്ചു കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്