CelebratiesCurrent AffairsMalayalam ArticleNational NewsNews

സോഷ്യൽ മീഡിയയിലും സെലിബ്രറ്റികയുടെ ഇടയിലും ചർച്ചയായിരിക്കുന്ന റിഹാന ആരാണ്?

അറിയാം പോപ്പ് ഗായിക റോബിൻ രഹാനയെ കുറിച്ച് !

ഏറെ കഷ്ടതകൾ നിറഞ്ഞ ബാല്യമായിരുന്നു ബാർബഡോസിലെ ബ്രിഡ്‌ജിറൗണ് ഇൽ ജനിച്ച റോബിൻ റിഹാനയുടേത്. ലഹരിക്ക് അടിമയായ അച്ഛനും കുടുംബം നോക്കാൻ ബുദ്ധിമുട്ടിയിരുന്നു അമ്മയുമായിരുന്നു റിഹാനയുടേത്. ഇപ്പോൾ കർഷക സമരത്തെപ്പറ്റി റിഹാന ഇട്ടൊരു ട്വീറ്റ് ഇന്ത്യയിൽ എല്ലാവരെയും ചൊടിപ്പിച്ചിരിക്കുകയാണ്.

ഇന്ത്യൻ സിനിമ രംഗത്തുനിന്നും നിരവധിപ്പേരാണ് റിഹാനയെ പിന്തുണച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും  രംഗത്തെത്തിയിരിക്കുന്നത്. “എന്തുകൊണ്ട് നമ്മൾ ഇതേപ്പറ്റി സംസാരിക്കുന്നില്ല..?” എന്ന ഒരൊറ്റ ചോദ്യം കൊണ്ട് ഇന്ത്യൻ സമൂഹത്തെയാകെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് അവർ. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പോപ്പ് ഗായികയുടെ ട്വീറ്റ് ഇപ്പോൾ ആഗോളതലത്തിൽ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുകയാണ്.റിഹാനയെ പിന്തുണച്ചുകൊണ്ട് നിരവധിപ്പേർ എത്തിയപ്പോൾ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ട കാര്യമില്ലെന്നു സച്ചിൻ ടെണ്ടുൽക്കർ ട്വീറ്റ് ചെയ്തു. പിന്തുണയുമായി അക്ഷയ്കുമാർ അടക്കം നിരവധി സെലിബ്രിറ്റികൾ രംഗത്തെത്തി. ഇപ്പോൾ മലയത്തിൽ നിന്നും സലിം കുമാർ താനെ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റും ചർച്ചയായിരിക്കുകയാണ്.

സലിം കുമാർ പറയുന്നതിങ്ങനെ;

അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല.പകരം ലോകപ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കൻ പോലീസ് മേധാവി മുട്ടുകാലിൽ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മൾ കണ്ടു.
അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്.
പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വർഗ്ഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല. എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം”
എന്നാൽ റിഹാന ഉൾപ്പെടെ കർഷക സമരത്തെ പിന്തുണച്ച അന്താരാഷ്ട്ര സെലിബ്രിറ്റികൾ ഉത്തരവാദിത്തമില്ലാത്ത പ്രതികരണമാണ് നടത്തിയതെന്ന് കേന്ദ്ര സർക്കാരും വിമർശിച്ചു. ഗൂഗിളിൽ വിമർശകർ റിഹാനയുടെ മതം വരെ തിരഞ്ഞു.
കരീബിയൻ ദ്വീപ് രാജ്യമായ ബാർബഡോസിൽ 1988 ഫെബ്രുവരി 20 ന് ജനനം. ബാർബേഡിയൻ ഗായികയും ഗാനരചയിതാവുമാണ് റോബിൻ റിഹാന ഫെൻറ്റി .15 മതെ വയസിലാണ് റിഹാന തന്റെ സംഗീതജീവിതം ആരംഭിച്ചത്. 2005 ൽ ആദ്യ ആൽബം ‘മ്യൂസിക് ഓഫ് ദി സൺ ‘ ഡെഫ് ജാം പുറത്തിറക്കി. 2007 ൽ ‘ഗുഡ് ഗേൾ ഗോൺ ബാഡ് ഗേൾ ‘ എന്ന ആൽബം പുറത്തിറങ്ങിയതോടെ റിഹാന അന്താരാഷ്ട്ര പ്രസക്തയായി.
20 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള റിഹാന ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരിൽ ഒരാളാണ്. ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ പതിനാലുതവണ ഏറ്റവും വേഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കലാകാരിയാണ് റിഹാന. തന്റെ സംഗീതജീവിതത്തിനിടയിൽ 8 ഗ്രാമി, 12 അമേരിക്കൻ സംഗീത പുരസ്‌കാരം അടക്കം നിരവധി പുരസ്‍കാരത്തിനു അര്ഹയായിട്ടുമുണ്ട്. ഫോബ്‌സ് മാഗസിനും ടൈം മാഗസിനും റിഹാനയെ യഥാക്രമം ലോകത്തിലെ ഏറ്റവും ശക്തരായ സെലിബ്രിറ്റികളുടെ പട്ടികയിലും ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിലുമുൾപ്പെടുത്തിയിട്ടുണ്ട്. 600 മില്യൺ ഡോളറിലധികം  ആസ്തിയുള്ള ഗായികയും ബിസിനസ് വുമണും ആണ് റിഹാന. കൂടാതെ മാനുഷിക, ജീവകാരുണ്യ, സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെയും ഗായിക വളരെ പ്രശസ്തയാണ്. ഒരുപക്ഷെ അവരുടെ യാതനകൾ നിറഞ്ഞ കുട്ടിക്കാലവും കൗമാരവും ആയിരിക്കാം അവരെ ജീവകാരുണ്യ പ്രവർത്തനത്തിൽ അർപ്പണബോധം നൽകിയത്.

Back to top button