Big Boss

അപകടകാരി ആയെങ്കിലേ ആരാധകരെ കൈയിലെടുക്കാൻ പറ്റൂ എന്നൊന്നുമില്ല കാപട്യമില്ലാത്തവർക്കും സ്ഥാനമുണ്ടെന്ന് ഈ ബിഗ് ബോസ് സീസൺ തെളിയിച്ചു

ബിഗ് ബോസ് മൂന്നാം സീസണ്‍ ഫൈനൽ ലിസ്റ്റ് പുറത്തുവരാൻ  ഇനി വളരെ കുറച്ചുദിവസങ്ങള്‍ മാത്രമാണുള്ളത്. ഇത്തവണ ആര് വിജയിക്കുമെന്നറിയാൻ  കാത്തിരിക്കുകയാണ് ആരാധകർ. അവസാനഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരുന്നപ്പോളാണ്  ഷോ നിര്‍ത്തിവെക്കേണ്ടി വന്നത്. തുടര്‍ന്ന് വോട്ടിംഗ് വീണ്ടും ഹോട്ട്‌സ്റ്റാറില്‍ പുനരാരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ബിഗ് ബോസ്  മല്‍സരാര്‍ത്ഥികള്‍ എല്ലാം ലൈവില്‍ എത്തി പ്രേക്ഷകരുമായി സംസാരിച്ചിരുന്നു. അതേസമയം ഇത്തവണ വിജയസാധ്യതകളുളള മത്സരാർഥികളുടെ പട്ടികയിൽ മുൻപന്തിയിൽ ഉള്ള ഒരാളാണ് മണിക്കുട്ടന്‍.

മാത്രമല്ല പ്രേക്ഷക പിന്തുണയുടെ കാര്യത്തിലും മുന്നിലാണ് എംകെ. ബിഗ് ബോസ് സീസൺ 3യിലെ സൈലന്റ് പ്ലെയറെന്നാണ് മണിക്കുട്ടനെ  സഹമല്‍സരാര്‍ത്ഥികളെല്ലാം വിശേഷിപ്പിക്കുന്നത്. അതേസമയം ടാസ്‌ക്ക് സമയത്ത് കൂടെ നിന്നവര്‍ ചതിച്ചപ്പോഴും തന്റെ സൗഹൃദത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ചവരുടെ മുന്നില്‍ നെഞ്ച് വിരിച് നിന്നയാളാണ്  മണിക്കുട്ടന്‍. ഒരു നടനെന്ന താരപരിവേഷം ഒന്നുമില്ലാത്ത വെറും ഒരു സാധാരണക്കാരനെ പോലെയാണ്  മണിക്കുട്ടന്‍ ബിഗ്ഗ്ബോസ് ഹൗസില്‍ എത്തുന്നത്.. അയാള്‍ക് സ്തുതി പാടാനും ആരാധിക്കാനും ആരുമുണ്ടായിരുന്നില്ല. ബിഗ് ബോസിലൂടെയാണ് മണിക്കുട്ടൻ മലയാളീ പ്രേക്ഷകർ അടുത്തറിഞ്ഞത്.
കൂടെ ഉള്ള മറ്റു മത്സരാധികളെ പോലെ നല്ല ഒരു സോഷ്യല്‍ മീഡിയ സപ്പോര്‍ട്ട് പോലും ഇല്ലാരുന്നു. പിന്നെ അയാള്‍ എങ്ങനെ പ്രേക്ഷകലക്ഷങ്ങളുടെ മനസ്സ് കീഴടക്കി? എന്തുക്കൊണ്ടാണ് എറ്റവും അര്‍ഹനായവന്‍ മണിക്കുട്ടനാവുന്നത് ? ഒരു ശാന്തനായ രീതിയിലൂടെ  തുടങ്ങിയ ആളായിരുന്നു മണിക്കുട്ടന്‍..പക്ഷേ ക്ഷമയോടെ തന്റെ കരുതെന്താണെന്നു  മനസിലാക്കി  അതിനനുസരിച്ചു മത്സരിച്ചു  പരമാവധി  ജനഹൃദയങ്ങളിലേക്ക് അനായാസം എത്താൻ അയാൾക്ക് സാധിച്ചു.
സാധാരണക്കാരായ  പ്രേക്ഷകരുടെ മനം കവരാന്‍ അയാള്‍ക് അധികം ഒച്ചപ്പാടിന്റെയോ ബഹളങ്ങളുടെയോ അകമ്പടി ഒന്നും വേണ്ടിവന്നില്ല. പക്ഷേ എന്തും തുറന്നു പറയാൻ  മടിയില്ലാത്ത, ആഹാരം തേടുന്ന ഒരു പെരുചാഴിയെ പോലെ അയാള്‍ കണ്ടെന്റുകൾ  ഉണ്ടാക്കികൊണ്ടേയിരുന്നു. പുള്ളിടെ ഓരോ ടാസ്‌കിലെ പെര്‍ഫോമന്‍സിനും കാണും ബാക്കി ഉള്ളവരെക്കാള്‍ ഫാന്‍സ്..അതിപ്പോ സൈക്കിള്‍ ലൂയിസ് ആണെങ്കിലും കള്ളന്‍ മാധവന്‍ ആണെങ്കിലും ജിനോസ് മുസ്തഫ ആണെങ്കിലും ശെരി.

ബിഗ്ബോസ് ഹൗസിലേ ഗ്രൂപ്പ് കളികള്‍ ആദ്യം പുറത്ത് കട്ടിയും  എല്ലാവരേയും  സുഖിപ്പിച്ചു നിര്‍ത്തിയ നോമ്പിയെ നോമിനേറ്റ് ചെയ്യാന്‍ ധൈര്യം കാണിച്ചും  പ്രേക്ഷകരുടെ കൈയ്യടി വാങ്ങി.. നിലനില്‍പിന് വേണ്ടി തന്റെ നിലപാടുകള്‍ മാറ്റിപറയാനോ കൂടെ നിന്ന് ചതിക്കാനോ മുതിര്‍ന്നിട്ടുമില്ല…നാട്ടുകൂട്ടത്തില്‍, കൂടെ നിന്നവര്‍ ചതിച്ചപ്പോഴും തന്റെ സൗഹൃദത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ചവരുടെ മുന്നില്‍ നെഞ്ച് വിരിച്ചു നിന്നവനാണ്  മണിക്കുട്ടന്‍….ഫിസിക്കല്‍ ടാസ്‌കുകളില്‍ കാല് വയ്യെന്നു പറഞ്ഞു മാറി നില്‍ക്കാതെ ധൈര്യപൂര്‍വം കളിച്ചിട്ടും,5 ക്യാപ്റ്റന്‍സി ടാസ്‌ക്കുകളും മികച്ച രീതിയില്‍ തന്നേ പൂര്‍ത്തിയാക്കിയിട്ടും തന്റെ വലതുഭാഗത്തെ ഭയം അളക്കാന്‍ വന്നവനെ എല്ലാ ഭാഗവും വ്യക്തമായി കാണിച്ചു കൊടുക്കാനും മണിക്കുട്ടന്‍ മറന്നില്ല..
ആരെയും മനഃപൂര്‍വം വേദനിപ്പിക്കാത്ത വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കുന്ന, എല്ലാവരെയും  ഒരേപോലെ ബഹുമാനിക്കുന്ന  ടാസ്‌കുകളില്‍ തന്റെതായ വ്യക്തിമുദ്ര  പതിപ്പിച്ച ഒരാളാണ് മണിക്കുട്ടന്‍. കൂടാതെ നല്ലയൊരു കേൾവിക്കാരനും, ആത്മാർഥനായ സുഹൃത്തും, നല്ല ഒരു മനസ്സിനും ഉടമയാണ് മണിക്കുട്ടൻ എന്ന് തിരിച്ചറിഞ്ഞവർ എംകെ ഫാൻ ആയിമാറി.
കുറച്ച് അപകടകാരിയായി നിന്നും, ചീത്ത വിളിച്ചും, ബാക്കി ഉള്ളവരെ മനഃപൂർവം ശല്യം  ചെയ്തും നിന്നാലെ ഫാന്‍ ബേസ് ഉണ്ടാവൂ എന്നൊന്നിമില്ല എന്ന് ബിഗ്ബോസ് സീസണ്‍ 3 തെളിയിച്ചു..സ്‌നേഹം കൊണ്ടും നല്ല പെരുമാറ്റം കൊണ്ടും കുറച്ചു പേരെയെങ്കിലും പോസിറ്റീവായി സ്വാധീനിക്കാന്‍ മണിക്കുട്ടന് സാധിച്ചിട്ടുണ്ടെങ്കില്‍ അത് അയാളുടെ വിജയം തന്നെയാണ്..?? ബിഗ്ബോസില്‍ ഒരേ ഒരു സിംഹസാനമേ ഒള്ളു..ആ സിംഹാസനം അലങ്കരിക്കാന്‍ ഒരേ ഒരു രാജാവും..

Back to top button