HealthNational News

ഇന്ത്യ വീണ്ടും ലോക്ക്ഡൗണിലക്കോ ? വിശദീകരണവുമായി പി ഐ ബി

പ്രതിദിന കേസുകളും മരണങ്ങളും കൂടി വരുന്ന സാഹചര്യത്തിൽ രാജ്യത്ത്  സെപ്തംബര്‍ 25 മുതല്‍ രാജ്യത്ത് വീണ്ടും സംപൂർണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.ഇതുസംബന്ധിച്ച എന്‍ ഡി എം എ (നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ്​ അതോറിറ്റി)ഉത്തരവാണ് സോഷ്യല്‍ മീഡിയയിലടക്കം വെെറലായത്.

lockdown
lockdown

സെപ്തംബര്‍ 25 മുതല്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ വീണ്ടും നടപ്പാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചതായി അവകാശപ്പെടുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പെട്ടെന്ന് തന്നെ വിശദീകരണം നല്‍കി. വാര്‍ത്ത വ്യാജമാണെന്ന്​ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.

‘കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനുമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ആസൂത്രണ കമ്മീഷനും സര്‍ക്കാരിനോട് 46 ദിവസത്തെ ലോക്ക്​ഡൗണിന്​ ശുപാര്‍ശ ചെയ്​തു.

2020 സെപ്തംബര്‍ 25 അര്‍ദ്ധരാത്രി മുതല്‍ രാജ്യവ്യാപകമായി വീണ്ടും ലോക്ക്​ഡൗണ്‍ ഏര്‍പ്പെടുത്തും. രാജ്യത്ത് അവശ്യവസ്തുക്കളുടെ വിതരണ ശൃംഖല സജീവമാക്കാനുള്ള നിര്‍ദേശം എന്‍‌ ഡി‌ എം‌ എ മന്ത്രാലയത്തിന് നല്‍കി’- എന്നാണ് വ്യാജ ഉത്തരവില്‍ പറഞ്ഞിരുന്നത്​.

india
india

എന്നാല്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി വീണ്ടും ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് സംബന്ധിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് പി ഐ ബി വ്യക്തമാക്കി

Back to top button

buy windows 11 pro test ediyorum