
അടുത്ത കുംഭമേള ആകുമോ നമ്മുടെ തൃശ്ശൂർ പൂരം ??
തൃശൂർ പൂരം നടന്നു കഴിയുമ്പോഴേക്കും കേരളം മുഴുവൻ കോവിഡ് മയം ആകുവോ എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന യോഗത്തിൽ കർശന കോവിഡ് നിയന്ത്രണങ്ങളോട് കൂടി പൂരം നടത്താം എന്നതായിരുന്നു തീരുമാനം. ഈ ഒരു തീരുമാനം വന്നതിന്റെ പുറമെ തന്നെ ആശങ്കകൾ പ്രേകടിപ്പിച്ചു കൊണ്ട് ആരോഗ്യ വകുപ്പ് രംഗത്തെത്തുക ഉണ്ടായി. ആരോഗ്യ വകുപ്പ് മാത്രമല്ല പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ വിപത്താകും സംഭവിക്കുക എന്ന മുന്നറിയിപ്പുമായി തൃശൂർ ഡിഎംഒയും മുന്നോട്ടു വന്നിരുന്നു. ഇവരൊക്കെ ഇത്രയും സീരിയസ് ആയി ആശങ്കകൾ പങ്കുവെച്ചിട്ടും മുന്നറിയിപ്പുകൾ നൽകിയിട്ടും തൃശൂർ പൂരവുമായി മുന്നോട്ടു പോകാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം.
ഇതു പോലെ യാതൊരു കൂസലും ഇല്ലാതെ കുംഭമേളയുമായി മുന്നോട്ട് പോയി വെള്ളം കുടിക്കേണ്ടി വന്ന ഒരു വ്യക്‌തിയെ നമുക്കറിയാം. UP മുഖ്യൻ തിരത്ത്സിങ്ങ് റാവത്ത്. ഇപ്പോൾ തൃശൂർ പൂരം നടത്തിയാൽ എന്ത് സംഭവിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കുംഭമേള. പലരും മുന്നറിയിപ്പ് നൽകിയിട്ടും അവരെയെല്ലാം അവഗണിച്ചു കൊണ്ട്, എല്ലാം ഗംഗ ദേവി നോക്കിക്കോളുമെന്നും പറഞ്ഞാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കുംഭമേള നടത്തിയത്. എന്നിട്ടിപ്പോ എന്തായി? കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസികൾക്കു അടക്കം ആയിരങ്ങൾക്ക് ആണ് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്.. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന കുംഭമേള കോവിഡ് മൂലം മാറ്റിവെക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഉത്തരാഖണ്ഡ് സർക്കാർ ഇക്കാര്യം പരിഗണിക്കാൻ പോലും തയാറായിട്ടില്ല. .
ഇതിനേക്കാൾ ഭീകരമായ അവസ്ഥ ആകും തൃശൂർ പൂരംകെ മൂലം നമ്മുടെ കേരളത്തിലും ഉണ്ടാകാൻ പോകുന്നത്, നമുക്കെല്ലാവർക്കും അറിയാം, കഴിഞ്ഞ വര്ഷം കോവിഡിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ഉണ്ടായിരുന്നില്ല. തൃശൂർ പൂരം മാത്രമല്ല ഒട്ടുമിക്ക ആഘോഷങ്ങളും ഉത്സവങ്ങളും നമ്മൾ മാറ്റി നിർത്തിയിരുന്നു. പക്ഷെ അന്നത്തെ പോലെ തന്നെ , അല്ലങ്കിൽ എന്നത്തേക്കാളും ഇരട്ടി ശക്‌തിയുള്ള വില്ലനായി കോവിഡ് ഇന്നും നമ്മുടെ മുന്നിലുണ്ട്. മാത്രമല്ല സംഭവം കയ്യീന്ന് പോയാ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല. തൃശൂർ പൂരം ഒരു വികാരമായി കൊണ്ട് നടക്കുന്ന ലക്ഷക്കണക്കിന് പൂര പ്രേമികൾ ആകും പൂരത്തിനെത്തുക,.
ഡിഎംഒയുടെ കണക്കു പ്രകാരം കുറഞ്ഞത് 20,000 പേരെങ്കിലും രോഗ ബാധിതരാകും. 10% മരണം സംഭവിക്കാനിടയുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പൂർണമായും പാഴായിപോകും. കൂടാതെ ഇത് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെന്ന് വ്യക്തമാക്കിയ ഡിഎംഓ ഇനി എന്ത് സംഭവിച്ചാലും ആരോഗ്യ വകുപ്പിന് ഉത്തരവാദിത്വമില്ലെന്നും പ്രതികരിച്ചിരുന്നു. അവരും തങ്ങളുടെ ഭാഗം ഭംഗിയായി നിർവഹിച്ചു ചുമതലയൊഴിഞ്ഞു.
തൃശൂർ പൂരം മലയാളികളുടെ വികാരമാണെന്നു അറിഞ്ഞു കൊണ്ട് തന്നെ ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ. നമ്മളെ സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ആഘോഷം നടത്തുമെന്ന് പറഞ്ഞാലും എല്ലായിപ്പോഴും അത് പ്രാവർത്തികം ആകണമെന്നില്ല. കോവിഡ് ബാധിച്ചു വടിയായതിനു ശേഷം എന്നെ ദൈവം സംരക്ഷിച്ചില്ല എന്ന് പറഞ്ഞാൽ, ഞാൻ പറഞ്ഞിട്ടല്ലല്ലോ നീ സാഹസം കാണിച്ചതെന്ന് തിരിച്ചു ചോദിക്കുന്ന ദൈവത്തിനു മുന്നിൽ ഉത്തരം മുട്ടി നിൽക്കേണ്ടതായി വരും നമ്മുക്. മാത്രമല്ല തൃശൂർ പൂരം കോവിടിന് ശേഷവും വരും.. പക്ഷെ അത് ആഘോഷിക്കാൻ നമ്മൾ ഉണ്ടാകുമോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണെന്ന് മറക്കണ്ട..