Local News

സി പി എം പാർട്ടി ഓഫീസിൽ യുവതി ആത്‌മഹത്യ സംഭവം :സി പി എം നേതാക്കള്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് ആത്‌മഹത്യ കുറിപ്പ്

തിരുവനന്തപുരംത്തെ  പാറശാലയില്‍ സി.പി.എം പാര്‍ട്ടി കെട്ടിടത്തില്‍   പ്രവര്‍ത്തകയായ ആശ  ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പാർട്ടി  പ്രാദേശികഘടകം  നേതാക്കള്‍ക്കെതിരെയുള്ള ആത്‌മഹത്യ കുറിപ്പ് കണ്ടെത്തി. മാനസികമായും ശാരീരികമായും നേതാക്കള്‍ പീഡിപ്പിച്ചുവെന്നാണ്. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ രാജന്‍, ജോയ് എന്നിവര്‍ക്കെതിരെയാണ് ആരോപണം. നിരന്തരമായ  ചൂഷണത്തില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത് .

anavoor-nagappan
anavoor-nagappan

സംഭവ സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു. അവിടെ  എത്തിയ പാറശാല പൊലീസിനെ നാട്ടുകാര്‍ തടയുകയും ചെയ്‌തു.അതേസമയം പാര്‍ട്ടി ഓഫീസ് സ്ഥിതി ചെയ്യുന്നിടത്തല്ല യുവതി മരിച്ചതെന്ന് ആനാവൂര്‍ നാഗപ്പന്‍ കേരളകൗമുദി ഓണ്‍ലൈനിനോട് പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുൻപ്  പാര്‍ട്ടി ഓഫീസ് പണിയാനായി വാങ്ങിയ സ്ഥലത്താണ് മരണം നടന്നത്. ആരും ഉപയോഗിക്കാതെ ആ സ്ഥലം കാടുപിടിച്ച്‌ കിടക്കുകയാണ്. ഒരു ബൈക്കിന് പോലും നേരെ പോകാന്‍ കഴിയാത്ത വഴിയാണ്. പെണ്‍കുട്ടി അവിടെ ആത്‌മഹത്യ ചെയ്‌തെന്ന് ഇന്ന് രാവിലെയോടെയാണ് അറിഞ്ഞതെന്നും ആനാവൂര്‍ വിശദീകരിച്ചു.

suicide
suicide

.ഇവര്‍ കുടുംബശ്രീ പ്രവര്‍ത്തകയാണ് . ഇന്നലെ നടന്ന കമ്മിറ്റിയിലുണ്ടായ മനോവിഷമമാണ് ആശയുടെ മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. എന്നാല്‍ ഇന്നലെ ഇവര്‍ പങ്കെടുത്ത കുടുംബശ്രീയുടെ കമ്മിറ്റി ഉണ്ടായിരുന്നോയെന്ന് തനിക്ക് അറിയില്ല. ഇന്നലെ പാര്‍ട്ടിയുടെ ഏരിയ കമ്മിറ്റിയുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഏരിയ കമ്മിറ്റി അംഗമല്ല. കുടുംബശ്രീയുടെ പ്രവര്‍ത്തക എന്ന നിലയില്‍ ഇവര്‍ സി.പി.എം അനുഭാവിയാണ്.

രാത്രിയോടെ ആശയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Back to top button

buy windows 11 pro test ediyorum