Health

ആർത്തവ ദിവസങ്ങളിൽ മാത്രമല്ല സ്ത്രീകൾക്ക് ഈ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്, പുരുഷന്മാർ അറിയാതെ പോകുന്ന ചില കാര്യങ്ങൾ

മാസംതോറുമുള്ള ആ ഏഴ് ദിവസങ്ങളില്‍ മാത്രമാണ് സ്‌ത്രീകള്‍ക്ക് ആര്‍ത്തവത്തോടനുബന്ധിച്ചുള്ള വിഷമകാലമെന്ന് കരുതുന്നവരുണ്ട്. അത് വെറും തെറ്റിദ്ധാരണയാണ്. നമ്മുടെ കൂടെയുള്ള പങ്കാളിയെ ശ്രദ്ധിച്ചും കരുതല്‍ നല്‍കിയും പരിഗണന നല്‍കിയും മുന്നോട്ട് പോയാല്‍ മാത്രമേ മനോഹരവും ദൃഢവുമായ ഒരു കുടുംബ ജീവിതം നയിക്കാന്‍ സാധിക്കുകയുള്ളു.

ആര്‍ത്തവ കാലത്ത് മാത്രം പങ്കാളികളുടെ കൂടെ നില്‍ക്കുക എന്ന കാര്യത്തോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. ആര്‍ത്തവ വേദനയേക്കാളും ബുദ്ധിമുട്ടുകളേക്കാളും പ്രശ്‌നം സൃഷ്‌ടിക്കുന്നതാണ് പ്രീമെന്‍സ്‌ട്രല്‍ പിരീഡ്. എല്ലാ സ്‌ത്രീകളിലും ഈ അവസ്ഥ ഏറിയും കുറഞ്ഞും കാണാറുണ്ട്. ആര്‍ത്തവത്തിന് ഒന്നോ രണ്ടോ ആഴ്‌ച മുമ്ബ് സ്‌ത്രീകളില്‍ കാണപ്പെടുന്ന അവസ്ഥയാണിത്. ശാരീരികവും മാനസികവുമായ ഈ ബുദ്ധിമുട്ട് ചില സ്‌ത്രീകളില്‍ വളരെ വിഷമം പിടിച്ച ഘട്ടമാണ്. ചിലരുടെ ദൈനംദിന ജീവിതത്തില്‍ തന്നെ ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിക്കും.

28 ദിവസം ഇടവിട്ടുള്ള ആര്‍ത്തവചക്രത്തിന്റെ പതിനാലാം ദിവസത്തോട് അടുപ്പിച്ചായിരിക്കും ഈ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. ആര്‍ത്തവം ആരംഭിക്കുന്നതുവരെ ഇത് നീണ്ടുനില്‍ക്കുകയും ചെയ്യും. ഇതിന്റെ തീവ്രത ഓരോരുത്തരിലും വ്യത്യസ്‌തമായിരിക്കും. ചിലര്‍ പൊട്ടിത്തെറിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും. അപ്പോള്‍ കാര്യം മനസിലാകാതെ അവരോട് ചൂടാന്‍ നിന്നാല്‍ പ്രശ്നം വഷളാവുകയേ ഉള്ളു. സ്ത്രീകളുടെ ഇത്തരം ബുദ്ധിമുട്ടുകള്‍ മനസിലാക്കി വേണം അവരോടൊപ്പം നില്‍ക്കാന്‍.

ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരു പരിധിവരെ ഇതിന്റെ വേദനയില്‍ മാറ്റം ഉണ്ടാകും. വ്യായാമം ചെയ്യുന്നതും മാനസിക പിരിമുറുക്കം കുറയ്‌ക്കുന്നതും നല്ലതാണ്. കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക. ധാരാളം വെള്ളം കുടിയ്‌ക്കുക ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്‌ക്കാനും ശ്രദ്ധിക്കുക.

Back to top button

buy windows 11 pro test ediyorum