ഒരു ലക്ഷത്തിലധികം സീറ്റുകൾ, ചരിത്രത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്രമോദി സ്റ്റേഡിയം !

ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ക്രിക്കറ്റിനു വേദിയാവുന്ന മൊട്ടേറ സർദാർ പട്ടേൽ സ്റ്റേഡിയം ഇനി അറിയപ്പെടാൻ പോകുന്നത് “നരേന്ദ്രമോദി സ്റ്റേഡിയം ” എന്നപേരിൽ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന പേരാണ് ഈ ടെസ്റ്റ് പരമ്പരയുടെ ഉദ്‌ഘാടനത്തോടെ സ്റേറ്റിയതിനു ലഭിക്കുക. ഒരേസമയം ഒരു ലക്ഷത്തിലധികം പേർക്ക് ഇരിക്കാൻ സാധിക്കുന്ന ഈ സ്റ്റേഡിയം അഹമ്മദാബാദിൽ ആണ് സ്ഥാപിച്ചിരിക്കുന്നത്.
അതായത് 132000 ആളുകൾക്ക് സ്റ്റേഡിയത്തിൽ ഇരുന്നു കളി കാണാൻ സാധിക്കും. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി പ്രസിഡന്റ് രാം നാഥ് കോവിന്താണ് നവീകരിച്ച സ്റ്റേഡിയം ഉൽഘാടനം ചെയ്തത്. 63 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഈ സ്റ്റേഡിയം 800 കോടി രൂപ ചിലവിൽ നിർമ്മിച്ചതാണ്. ഇതോടെ 90000 പേർക്ക് ഇരിക്കാവുന്ന മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനെയാണ് വലുപ്പത്തിന്റെ കാര്യത്തിൽ ഇന്ത്യൻ സ്റ്റേഡിയം മറികടന്നത്.
എന്നാൽ ടെസ്റ്റ് പരമ്പരയിൽ ആദ്യ രണ്ടു മത്സരത്തിലുമായി ഇരു ടീമുകളും 1 – 1 എന്ന സമനിലയിൽ ആയതിനാൽ ഇനി നടക്കാൻ പോകുന്ന മത്സരം ആവേശം ഇരട്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ഈ ടെസ്റ്റ് ജയിച്ചാൽ ഇന്ത്യയിൽ കൂടുതൽ ടെസ്റ്റ് ജയിച്ച ഇന്ത്യൻ നായകനെന്ന റെക്കോർഡിൽ എം സ് ധോണിയെ മറികടക്കാം. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽ കൂടുതൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ക്യാപ്റ്റൻ എന്ന റെക്കോർഡും സ്വന്തമാക്കാനുള്ള അവസരവും കൂടിയാണ്. നിലവിൽ 21 ജയങ്ങളുമായി കോഹ്‌ലിയും ധോണിയും സമനില പിന്നിടുകയാണ്. എന്തായാലും ഈ മാച്ച് ഇന്ത്യയിലെ കോഹ്ലി ഫാൻസിനു ഏറെ പ്രേതീക്ഷ നൽകുന്ന ഒന്നാണ്.