Politics

യോഗിക്ക്‌ പണികൊടുത്തു അലഹബാദ് ഹൈ കോടതി ….

ഉത്തർപ്രദേശിലെ സ്ഥിതിജഗതി അതീവ ഗുരുതരം ആയിട്ടും അത് തുറന്നു പറയുന്നവരെ വിമർശിച്ചും ഭരിപ്പിച്ചും മുന്നേറി പോകുകയായിരുന്നു യോഗി ആദിത്യനാഥ് .  ഓക്സിജൻ ക്ഷാമത്തെ പറ്റി വ്യാപകമായി ചർച്ചകൾ ഉയർന്നപ്പോൾ  , ഈ പറയുന്ന യാതൊരു ക്ഷാമവും ഇല്ല  എന്നായിരുന്നു യോഗിയുടെ വാദം . പിന്നെ എങ്ങനെ ആണ് ഓക്സിജൻ കിട്ടാതെ 8  പേര്   ഇന്ന്  ഉത്തർപ്രദേശിൽ മരിച്ചത്.   പല ആശുപത്രികളിലും ഓക്‌സിജൻ ഇല്ല  എന്ന്  അവിടുത്തെ ഉദ്യോഗസ്ഥർ തന്നെ പല മാധ്യമങ്ങളോടും വെളിപ്പെടുത്തിയിരുന്നു .  ndtv  അടക്കമുള്ള ദേശിയ  മാധ്യമങ്ങളും മൃതശരീരങ്ങൾ കൂട്ടത്തോടെ  കുഴികുത്തി  മൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് . ഉത്തർപ്രദേശ്  സർക്കാരും യോഗിആദിത്യനാഥും എത്രയൊക്കെ തന്നെ മൂടി വെക്കാൻ ശ്രെമിച്ചാലും  ഉത്തർപ്രദേശിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ധെയനീയ അവസ്ഥകൾ ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ് .

ഇപ്പോളിതാ അലഹബാദ് ഹൈ കോടതി  യോഗിയുടെ മുഖത്തടിച്ചതു പോലെ യോഗി തന്നെ കൊണ്ട് ഈ നാട് രക്ഷിക്കാൻ കഴിയില്ല എന്ന് ഉറപ്പിച്ചു പറയുന്ന തരത്തിൽ നിർണായകമായ ചില നീക്കങ്ങൾ നടത്തുന്നു .  ഉത്തർപ്രദേശിലെ ചില പ്രധാന പെട്ട നഗരങ്ങളിൽ ഒക്കെ എന്താണ് സംഭവിക്കുന്നത്   എന്ന് മനസിലാക്കാനായി അലഹബാദ്  ഹൈക്കോടതി പ്രത്യക സംഘത്തെ    നിയോഗിച്ചിരിക്കുന്നു   . ജുഡീഷ്യൽ  ഓഫേഴ്സിനെ നോഡൽ ഓഫീസർസായി  നിയമിച്ചു   കൊണ്ടാണ് പ്രധാന പെട്ട നഗരങ്ങളിൽ എന്താണ് സംഭവിക്കുന്നത് എന്ന് പഠിക്കാനായി   ഇപ്പോൾ  അലഹബാദ് ഹൈ കോടതി നിയമിച്ചിരിക്കുന്നത് .  കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു  മുൻപ് അലഹബാദ് ഹൈ കോടതി പറഞ്ഞിരുന്നു  പ്രധാന പെട്ട നഗരങ്ങളിൽ ഒക്കെ ലോക്ക് ഡൗൺ  പ്രഖ്യാപിച്ചില്ലേൽ  സ്ഥിതി അതീവ  ഗുരുതരമാകും എന്ന് .  യോഗിക്ക്  അതൊട്ടും ഇഷ്ടപെട്ടില്ല  , കാരണം യുപിയിൽ  കാര്യങ്ങൾ മോശമാണെന്ന് പറഞ്ഞാൽ അത്  ദോഷമാണെന്നു  യോഗിക്ക്  അറിയാം .  അതുകൊണ്ടു തന്നെ പിന്നെ ഒന്നും നോക്കിയില്ല , നേരെ  suprem  കോടതിയിൽ പോയി തനിക്ക് അനൂകൂലമായ ഒരു വിധിയുമായി വന്നു അലഹബാദ് കോടതിയുടെ ലോക്ക് ഡൗൺ  നിർദ്ദേശം  തള്ളിക്കളഞ്ഞു .

പക്ഷേ ഇപ്പോൾ യുപിയിൽ  നിന്നുമറിയുന്ന വാർത്തകൾ അനുസരിച്ച   സ്ഥിതിഗതികൾ രൂക്ഷമാണ്  . ഓക്‌സിജൻ എങ്ങും തന്നെ കിട്ടാൻ ഇല്ല  , ആ വിവരം മറച്ചു വെക്കാൻ ഉള്ള ശ്രെമങ്ങളാണ് ഇപ്പോൾ ഉയർന്നു വരുന്നത്   .  അതായതു ചികിത്സ  സൗകര്യങ്ങൾ  മെച്ചപ്പെടുത്താനോ ഓക്‌സിജൻ  ക്ഷാമം ഇല്ലാതെ  ആക്കാനോ അല്ല ശ്രെമിക്കുന്നത്  , മറിച്  ഇതിനെ പറ്റി മിണ്ടുന്നവരെ അടിച്ചമർത്താനാണു  ശ്രെമിക്കുന്നത് .  നേരുതേ  പറഞ്ഞപോലെ  ഓക്‌സിജൻ ഇല്ല  എന്നൊക്കെ  പരസ്യം ആയി പറയുന്നവർക്ക് എതിരെ  ഇപ്പോൾ ഗുരുതരമായ  വകുപ്പുകൾ  ചാർത്തി കേസ് എടുത്തു  തുടങ്ങിക്കഴിഞ്ഞു  . അങ്ങനെ ജനങൾക്ക്  യാതൊരു ഗുണവും  ഇല്ല ഒരു ഉപകാരവും ചെയ്യില്ല  പക്ഷേ അവിടുത്തെ പ്രേശ്നങ്ങൾ ഒന്നും തന്നെ പുറത്തു വരാനും പാടില്ല . ശെരിക്കു പറഞ്ഞാൽ ഇത്തരം ഒരു  പ്രവണത കാരണം ആണ് അലഹബാദ് ഹൈ കോടതി അത്തരം ഒരു  തീരുമാനത്തിൽ  എത്തിയത് .

സംസ്ഥാനത്തു 9  ജില്ലകളിൽ ആണ് ഇപ്പോൾ ജുഡിഷ്യൽ ഓഫിസർസിനെ  അലഹാബാദ്ധ്ഹൈ കോടതി നിയോഗിച്ചിരിക്കുന്നത് . യൂ  പി സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളും  കോടതി ഇപ്പോൾ  പറഞ്ഞിട്ടുണ്ട് .  അധികാരത്തിൽ ഉള്ളവർ എന്റെ വഴി സ്വീകരിക്കുക എന്ന മനോഭാവം മാറ്റണം  എന്നും എല്ലാ ഭാഗത്തൂന്നും ഉള്ള  അഭിപ്രായം സ്വീകരിക്കണം  എന്നും  അലഹബാദ് ഹൈ  കോടതി  പറഞ്ഞു . ജസ്റ്റിസ് സിദാർഥ് വർമ്മ അജിത് കുമാർ എന്നിവർ  അടങ്ങിയ ബെഞ്ചാണ്  യൂ  പി കോവിഡ്  പ്രതിസന്ധിയെ  തുടർന്നുള്ള   പൊതുജന താല്പര്യ ഹർജി പരിഗണിയച്ചത് .

Back to top button