News

സൊമാറ്റോ ഡെലിവറി ബോയ്​ മര്‍ദിച്ചെന്ന യുവതിയുടെ പരാതിയില്‍ ട്വിസ്റ്റ്

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയത് ചോദ്യം ചെയ്ത യുവതിയുടെ മൂക്കിനിടിച്ച്‌ യുവാവ് ചോര വരുത്തിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. യുവതിയെ താന്‍ ആക്രമിച്ചിട്ടില്ലെന്നും യുവതി തന്നെയാണ് സ്വന്തം മൂക്കിനിടിച്ചതെന്നും അറസ്റ്റിലായ കാമരാജ് പറയുന്നു. തന്നെ അധിക്ഷേപിക്കുകയും ചെരുപ്പ് കൊണ്ട് തല്ലുകയും ചെയ്തപ്പോഴാണ് താന്‍ ദേഷ്യപ്പെട്ടതെന്ന് യുവാവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘പറഞ്ഞ സമയത്തിനേക്കാള്‍ താമസിച്ചാണ് ഓര്‍ഡറുമായി യുവതിയുടെ അടുത്തെത്തിയത്. ലേറ്റ് ആയതിനാല്‍ യുവതി ആദ്യം തന്നെ ദേഷ്യപ്പെട്ടു. ട്രാഫിക് ബ്ളോക്കില്‍ പെട്ട് ലേറ്റായതാണെന്ന് പറഞ്ഞിട്ടും അവര്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. ക്ഷമാപണം പറയാനൊരുങ്ങിയപ്പോള്‍ അവര്‍ തെറി വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പിന്നീട് അവരുടെ ചെരുപ്പ് ഊരി എന്നെ അടിച്ചു. ഇതോടെ, എന്‍്റെ ക്ഷമ നശിച്ചു. ഞാന്‍ തിരിച്ചും ചൂടായി. അപ്പോള്‍ യുവതി സ്വന്തം മോതിരം കൊണ്ട് മൂക്കിനിടിച്ച്‌ ചോര വരുത്തുകയായിരുന്നു.’-എന്ന് യുവാവ് പറയുന്നു

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് യുവാവ് തന്നെ ആക്രമിച്ചതെന്നായിരുന്നു മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹിതേഷ ചന്ദ്രാന പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ യുവതിയോട് ഖേദം പ്രകടിപ്പിച്ച സൊമാറ്റോ അധികൃതര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ഉറപ്പ് നല്‍കി.

Back to top button