എന്റെ വിവാഹം അട്ടർഫ്‌ളോപ്പ്; യാതൊരു കുറ്റബോധവുമില്ല; അനുഭവിച്ച കുറേ കാര്യങ്ങള്‍ വിധി; നോറ

ബിഗ് ബോസ് മലയാളം വീട്ടിലേക്ക് കഴിഞ്ഞ ദിവസമായിരുന്നു നോറയുടെ ഉപ്പയും ഉമ്മയും എത്തിയത്. തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ് ബോസില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആ പ്രശ്നമെല്ലാം തീർത്തുകൊണ്ടാണ് ഉപ്പയും ഉമ്മയും ബിഗ് ബോസിലേക്ക് എത്തിയത്. താന്‍ പറഞ്ഞത് പോലെ ഐഎഎസ് പഠനത്തിന് പോകാതിരുന്നതാണ് തനിക്ക് മകളോട് ഉണ്ടായിരുന്ന പ്രശ്നമെന്നാണ് നോറയുടെ ഉപ്പ പറഞ്ഞത്. മത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കുമെല്ലാം നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഇരുവരും മടങ്ങിയത്. എന്നാല്‍ നോറ ഇവരുടെ വരവിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ അത്ര സന്തുഷ്ടയായിരുന്നില്ല. തന്നെ മനസിലാക്കാന്‍ തന്റെ ഉപ്പയ്ക്ക് സാധിച്ചില്ലെന്ന തരത്തിലാണ് കഴിഞ്ഞ ദിവസം നടത്തിയ നോറയുടെ പ്രതികരണം. നോറയുമായി പിണക്കത്തിലായിരുന്നു ഉപ്പ. അതുകൊണ്ട് ഉപ്പയുടെ വരവ് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ ഉപ്പ ഇപ്പോഴും തന്നെ മനസിലാക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് നോറ പറയുന്നത്. ഫാമിലി വീക്ക് കഴിഞ്ഞുള്ള കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലും ഉപ്പയേയും ഉമ്മയേയും കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന നോറയെ കണ്ടിരുന്നു.  കാമറ നോക്കിയായിരുന്നു നോറ സംസാരിച്ചത്.


Comments

Leave a Reply

Your email address will not be published. Required fields are marked *