ഗോള്‍ഡന്‍ വിസ സ്വന്തമാക്കി ഡോ. റോബിന്‍ രാധാകൃഷ്ണന്‍!!!

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ താരമാറിയയാളാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഷോ കഴിഞ്ഞു ഇപ്പോഴും ലൈംലൈറ്റില്‍ നില്‍ക്കുന്ന താരമാണ് റോബിന്‍. ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷമാണ് വൈറലാകുന്നത്. യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചിരിക്കുകയാണ് റോബിന്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുന്‍സറായിട്ടാണ് റോബിന് യുഎഇയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.

ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് റോബിന്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. 10 വര്‍ഷത്തെ കാലാവധിയുള്ളതാണ് ഗോള്‍ഡന്‍ വീസ. നേരത്തെ മലയാളം ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ ഇസിഎച്ച് മുഖേനയാണ് യുഎഇ ഗോള്‍ഡന്‍ വീസ സ്വന്തമാക്കിയത്.

മലയാളത്തിലെ സൂപ്പര്‍താരങ്ങളും യുവതാരങ്ങളുമെല്ലാം ഇതിനോടകം ഗോള്‍ഡന്‍ വിസ നേടിക്കഴിഞ്ഞു. സംഗീത ലോകത്തുനിന്നും നിരവധി പേരാണ് ഗോള്‍ഡന്‍ വിസ നേടിയിരിക്കുന്നത്. മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ താാരങ്ങള്‍ ഗോള്‍ഡന്‍ വിസ നേടിയിരിക്കുന്നത്.

വിദേശികള്‍ക്ക് യുണൈറ്റഡ് അറബ് എമിറേറ്റില്‍ ജോലി ചെയ്യാനും ജീവിക്കാനും ബിസിനസ്സ് നടത്താനും പഠിക്കാനും അനുവദിക്കുന്നതിനാണ് യുഎഇ ഗോള്‍ഡന്‍ വിസ ആരംഭിച്ചത്. യു.എ.ഇ.യില്‍ ദീര്‍ഘകാലം തങ്ങാന്‍ ലക്ഷ്യമിടുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്,