ജിഗര്‍തണ്ട ഡബിള്‍ എക്‌സ് ഒടിടിയിലേക്ക്!!

അടുത്തിടെ കോളിവുഡിനെ ഇളക്കിമറിച്ച ചിത്രമാണ് ജിഗര്‍തണ്ട ഡബിള്‍ എക്‌സ്. എസ് ജെ സൂര്യയെയും രാഘവ ലോറന്‍സിനെയും പ്രധാന കഥാപാത്രമാക്കി കാര്‍ത്തിക് സുബ്ബരാജൊരുക്കിയ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും മികച്ച കലക്ഷന്‍ നേടിയ ചിത്രമാണ്.

70 കോടിയോളം രൂപയാണ് ആഗോളതലതലത്തില്‍ ജിഗര്‍തണ്ട ഡബിള്‍ എക്‌സ് നേടിയത് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. ബോക്‌സോഫീസില്‍ വന്‍ ചലനമുണ്ടാക്കിയ ജിഗര്‍തണ്ട ഡബിള്‍ എക്‌സ് സിനിമയുടെ ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് ടീം. നെറ്റ്ഫ്‌ലിക്‌സിലാണ് ജിഗര്‍തണ്ട ഡബിള്‍ എക്‌സ് എത്തുന്നത്. നെറ്റ്ഫ്‌ലിക്‌സില്‍ ഡിസംബര്‍ എട്ടിന് ജിഗര്‍തണ്ട റിലീസ് ചെയ്യും.

നവംബര്‍ 10ന് തിയേറ്ററുകളിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 2014ല്‍ തമിഴകത്ത് ട്രെന്‍ഡ് സെറ്ററായ ‘ജിഗര്‍തണ്ഡ’യുടെ സ്പിരിച്വല്‍ സീക്വലാണ് ചിത്രം. റിലീസിന് പിന്നാലെ സംവിധായകന്‍ ശങ്കര്‍, വിഘ്നേശ് ശിവന്‍, ധനുഷ് തുടങ്ങിയവര്‍ പ്രശംസിച്ച് എത്തിയിരുന്നു. ഷൈന്‍ ടോം ചാക്കോയെയും ചിത്രത്തിലുണ്ട്. മലയാളിയായ നിമിഷ സജയനും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തിയിട്ടുണ്ട്.

2014ലാണ് ആക്ഷന്‍ കോമഡി ചിത്രം ജിഗര്‍താണ്ട പ്രദര്‍ശനത്തിനെത്തിയത്. സിദ്ധാര്‍ഥ്, ബോബി സിന്‍ഹ, ലക്ഷ്മി എന്നിവരായിരുന്നു ജിഗര്‍തണ്ടയില്‍ പ്രധാന കഥാപാത്രങ്ങളായത്. കഥയുടെയും മേക്കിംഗിന്റെ പ്രത്യേകതയാല്‍ തന്നെ ചിത്രം ശ്രദ്ധായകര്‍ഷിച്ചു. ജിഗര്‍തണ്ട ഡബിള്‍ എക്‌സും ആദ്യ ഭാഗത്തെ മറികടക്കുന്ന വലിയ വിജയമാണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.