ചെറുപ്പകാലത്തു മുതൽ  തനിച്ചായിരുന്നു , ആരു൦ സഹായിച്ചിട്ടില്ല! ആരുടെയും മുന്നിൽ കൈ നീട്ടിയിട്ടില്ല, നടി സുബ്ബലക്ഷ്മിയുടെ ജീവിതരീതി ഇങ്ങനെ  

മലയാളിപ്രേക്ഷകരുടെ ഒരു പല്ലില്ലാത്ത മുത്തശ്ശി താരമായിരുന്നു സുബ്ബലക്ഷ്മി, ‘നന്ദനം’ എന്ന സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ കടന്നു വരവ്. മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നിരവധി വേഷങ്ങൾ ചെയ്യ്തിരുന്നു ഈ മുത്തശ്ശി താരം. മലയാളത്തിൽ മാത്രമല്ല താരം തമിഴിലും ചില വേഷങ്ങൾ ചെയ്യ്തിരുന്നു, വിജയ് അഭിനയിച്ച ‘ബീസ് റ്റ്’  ആയിരുന്നു സുബ്ബലക്ഷ്മിയുടെ അവസാന ചിത്രം. എണ്പതു കാലഘട്ടത്തിൽ ഈ നടി ഒറ്റക്കായിരുന്നു തന്റെ  ജീവിതം നയിച്ചിരുന്നത്

അങ്ങനെ ജീവിക്കാൻ ആണ് ഒരുതരത്തിൽ താരം ആഗ്രഹിച്ചിരുന്നതും. താരം തന്നെ ആ കാര്യം ഒരു അഭിമുഖ്ത്തിൽ പങ്കുവെച്ചിരുന്നു. തന്റെ ചെറുപ്പകാലം മുതൽ താൻ ഒറ്റക്കായിരുന്നു ജീവിച്ചത് , ആരും തന്നെ സഹായിച്ചിട്ടില്ല, ആരുടേയും മുൻപിൽ താൻ കൈ നീട്ടിയിട്ടുമില്ല എന്നും നടി പറഞ്ഞിരുന്നു, തന്റെ അമ്മയുടെ അച്ഛന്റെയും മരണത്തിനു ശേഷം താനും സഹോദരങ്ങളും ഒറ്റക്കായിരുന്നു ജീവിച്ചത്. ആ സമയത്തു ഒരുപാട് കഷ്ടതകൾ അനുഭവിച്ചിട്ടുണ്ട്

ആ സമയത്തു വിവാഹവും കഴിഞ്ഞു, പിന്നീട് വലിയ ദുഃഖങ്ങൾ ഒന്നും തന്നെയുണ്ടായില്ല, പിന്നീട് കുട്ടികളുടെ വിവാഹവും കഴിഞ്ഞു ,ഞങ്ങൾ രണ്ടുപേരും സുഖമായി ജീവിച്ചു. 2009 ൽ ആയിരുന്നു തന്റെ ഭർത്താവ് മരിച്ചത്, വീണ്ടും താൻ ഒറ്റപ്പെടൽ അനുഭവിക്കാൻ തുടങ്ങി, വീണ്ടും കഷ്ടപാടുകൾ ഉണ്ടായി. എങ്കിലും ആരുടയും മുന്നിൽ കൈ നീട്ടാൻ പോയില്ല, പിന്നീട് തനിക്ക് അഭിനയ ജീവിതം ജീവിക്കാൻ തുടങ്ങി, കഷ്ടപ്പടുകൾ പതുക്കെ മാറി, എല്ലാം ഈശ്വരകൃപ എന്നാണ് അന്ന് നടി ആ അഭിമുഖ്ത്തിൽ പറഞ്ഞിരുന്നത്, കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ ആ മോണകാട്ടി ചിരിക്കുന്ന മുത്തശ്ശി ഈ ലോകത്തുനിന്നും വിടപറഞ്ഞത്.