മമ്മൂക്കക്ക് പലരും ഡയലോഗ് പറഞ്ഞു കൊടുക്കും അത് വെറും ശുദ്ധമണ്ടത്തരമാണ്, റോണി ഡേവിഡ് 

ഇപ്പോൾ മലയാളത്തിൽ ഹിറ്റ് ചിത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ മാസായി നിൽക്കുന്ന ഒരു നടനാണ് മമ്മൂട്ടി, ഇപ്പോൾ താരത്തിന്റെ കാതൽ ദി കോർ വമ്പൻ പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഇതിന് മുൻപ് നടൻ അഭിനയിച്ച കണ്ണൂർ സ്ക്വാർഡും വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു, ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച നടനും തിരക്കഥ കൃത്തുമായ റോണി ഡേവിഡ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

മലയാള സിനിമയിൽ ഒട്ടനവധി പുതുമുഖ സംവിധായകരെ രംഗപ്രവേശം ചെയ്യിപ്പിച്ച ആളാണ് മമ്മൂക്ക, അദ്ദേഹത്തോട് സിനിമയുടെ കഥ പറയാൻ പല സംവിധായകരും ശ്രമിക്കാറുണ്ട്, എന്നാൽ അത് വെറും ശുദ്ധമണ്ടത്തരമാണ്, അദ്ദേഹത്തിന് മുൻപിൽ പലരും കഥ പറയാൻ ചെല്ലും പക്ഷെ അത് മണ്ടത്തരമാണ് റോണി പറയുന്നു, കണ്ണൂർ സ്‌ക്വാഡ് സിനിമ ചെയ്യുമ്പോളും ഞങ്ങൾക്കും ഈ മണ്ടത്തരം സംഭവിച്ചു, അദ്ദേഹം ഈ ഫീൽഡിൽ എത്തിയിട്ട് വര്ഷങ്ങളായി,

മമ്മൂക്ക എപ്പോളും പുതിയ ടീമുകളെ വിശ്വസിക്കുന്ന ഒരു വ്യക്തിയാണ്, അവരുടെ പുതിയ നിർദ്ദേശങ്ങളിലും, ഐഡിയകളിലും അദ്ദേഹം താല്പര്യം കാണിക്കാറുമുണ്ട്, ആ കാര്യം മുൻപും അങ്ങനെ തന്നെയാണ് ചെയ്യ്തത്, പണ്ട് ലോഹിയേട്ടൻ ആണെങ്കിൽ പിന്നീട ലാൽ ജോസ്, അൻവർ റഷീദ്, അങ്ങനെ പോകുന്നു ആ സൈക്കിൾ, ഇങ്ങനെ സിനിമ മേഖലയിൽ അറിവുള്ള അദ്ദേഹത്തിനോട് ഇപ്പോളത്തെ സംവിധായകർ കഥ ഡയലോഗ് പറഞ്ഞു കൊടുക്കുന്നുണ്ടെങ്കിൽ അത് വെറും ശുദ്ധമണ്ടത്തരം റോണി പറയുന്നു